Latest News

സോഷ്യല്‍ മീഡിയ വഴി ശല്യം തുടര്‍ന്നത് കൊണ്ടാണ് പരാതി നല്കിയത്; പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം; തന്നെ വൃത്തികെട്ട സ്ത്രീയായി പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കുന്നു; ബാലക്കെതിരെ പരാതി കൊടുക്കാനുള്ള കാരണം വ്യക്തമാക്കി മുന്‍ ഭാര്യ

Malayalilife
സോഷ്യല്‍ മീഡിയ വഴി ശല്യം തുടര്‍ന്നത് കൊണ്ടാണ് പരാതി നല്കിയത്; പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച്‌ ജീവിക്കാന്‍ അനുവദിക്കണമെന്നാണ് ആവശ്യം; തന്നെ വൃത്തികെട്ട സ്ത്രീയായി പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കുന്നു; ബാലക്കെതിരെ പരാതി കൊടുക്കാനുള്ള കാരണം വ്യക്തമാക്കി മുന്‍ ഭാര്യ

ന്നെയും മകളെയും അപമാനിച്ചെന്ന ആദ്യ ഭാര്യയുടെ പരാതിയില്‍ നടന്‍ ബാലയെ ഒക്ടോബര്‍ 14ന് പുലര്‍ച്ചെ അഞ്ചിനാണ് പാലാരിവട്ടത്തെ വീട്ടില്‍ നിന്ന് കടവന്ത്ര പൊലീസ് കസ്റ്റഡിയിലെടുത്തത്.അറസ്റ്റ് രേഖപ്പെടുത്തി ഉച്ചയ്ക്ക് ജുഡിഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി,തുടര്‍ന്ന് കര്‍ശന ഉപാധികളോടെ ജാമ്യത്തില്‍ വിടുകയായിരുന്നു.

മാദ്ധ്യമങ്ങളിലൂടെ മുന്‍ ഭാര്യയ്ക്കും മകള്‍ക്കുമെതിരെ പ്രചാരണങ്ങള്‍ നടത്തരുത്, കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാദ്ധ്യമങ്ങളോട് സംസാരിക്കരുത് തുടങ്ങി ഉപാധികളോടെയാണ് ജാമ്യം. ഉപദ്രവിക്കരുതെന്ന് പറഞ്ഞിട്ടും ബാല പിന്നെയും നിരന്തരമായി ശല്യം ചെയ്തതോടെ നിവൃത്തിയില്ലാതെ പരാതി നല്കുകയായിരുന്നുവെന്ന് മുന്‍ഭാര്യ പറഞ്ഞു. മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യം പരാതിക്കാരി വ്യക്തമാക്കിയത്.

ഡിസംബര്‍ മാസത്തിലും ഇക്കാര്യം ബാലയോട് പറഞ്ഞെന്നും ശല്യം തുടര്‍ന്നതുകൊണ്ടാണ് പരാതി നല്‍കിയതെന്നും ബാല പലതും പറയുമ്പോള്‍ നാല് പെണ്ണുങ്ങള്‍ക്ക് വീട്ടിലിരുന്ന് പരസ്പരം കെട്ടിപ്പിടിച്ച് കരയാന്‍ മാത്രമേ കഴിയാറുള്ളെന്നും പരാതിക്കാരി പറഞ്ഞു.

പ്രശ്നങ്ങള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം അതിനാലാണ് നിയമപരമായി മുന്നോട്ടുപോയതെന്ന് പരാതിക്കാരി വ്യക്തമാക്കി.തന്നെ വൃത്തികെട്ട സ്ത്രീയായി പൊതുസമൂഹത്തിന് മുന്നില്‍ കാണിക്കുകയാണെന്നും മകളുടെ പേര് സിംപതിക്കായി ബാല എടുക്കരുതെന്നുള്ളതുകൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോയതെന്നും ഇവര്‍ പറഞ്ഞു. കോടികള്‍ താന്‍ തട്ടിയെടുത്തെന്ന് പറയുന്ന ബാല മകളുടെ കല്യാണത്തിന് പോലും പണം നല്‍കില്ലെന്ന് എഴുതി വാങ്ങിയിട്ടുണ്ടെന്ന് പരാതിക്കാരി പറയുന്നു.

ആകെ ഉള്ളത് മകളുടെ പേരില്‍ ഉള്ള പതിനഞ്ചു ലക്ഷത്തിന്റെ പ്രീമിയം ആണ്. അതുപോലും അദ്ദേഹം അടക്കുന്നില്ല. കുഞ്ഞിന് പോലും ഒന്നും വാങ്ങാതെ ആണ് നമ്മള്‍ സെറ്റില്‍മെന്റ് വരെ ചെയ്തിരിക്കുന്നത്. അതായത് അവള്‍ ഡിവോഴ്‌സ് കേസില്‍ ഒക്കെ ഒരുപാട് ട്രോമകള്‍ അനുഭവിച്ചത് ആണ്. ഒന്നും വേണ്ട എന്ന രീതിയില്‍ ആണ് നമ്മള്‍ കേസ് നിര്‍ത്തി പോരുന്നത്,. ജീവിക്കാന്‍ വേറെ മാര്‍ഗം ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ നമ്മള്‍ കഷ്ടപ്പെട്ടാണ് ജീവിക്കുന്നത്.

വലിയ തുക ഒന്നും നമ്മള്‍ക്ക് തന്നിട്ടില്ല. എനിക്ക് ഒരു 25 ലക്ഷത്തിന്റെ സെറ്റില്‍മെന്റ് ആണ് ആകെ തന്നിട്ടുള്ളത്. എന്റെ സ്വര്‍ണ്ണവും വണ്ടിയും ഒന്നും എനിക്ക് തന്നിട്ടില്ല. അങ്ങനെ കുറെ കാര്യങ്ങള്‍ ഉണ്ട്. സത്യം പറഞ്ഞാല്‍ ഞങ്ങളുടെ ജീവിതത്തിലെ ഡാമേജ് വച്ച് നോക്കുമ്പോള്‍ ഒന്നും വേണ്ട എന്ന് തന്നെ ആയിരുന്നു തീരുമാനം. എന്നെകുറിച്ചൊക്കെ പറഞ്ഞുണ്ടാക്കിയത് ഓര്‍ക്കുമ്പോള്‍ സഹിക്കാന്‍ ആകില്ല. എന്തോരം എന്നുവച്ചാണ് നമ്മള്‍ സഹിക്കുക.

പുള്ളിക്ക് മാനസിക പ്രശ്‌നം ഉള്ളതായി തോന്നുന്നില്ല. നല്ല മദ്യപാനം ആണ്. പറയാന്‍ പറ്റാത്ത ഒരുപാട് പീഡനം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. അദ്ദേഹത്തിനെ ഞാന്‍ ഉപദ്രവിക്കണം എന്നൊരിക്കല്‍ പോലുംചിന്തിച്ചിട്ടില്ല- പരാതിക്കാരി പറയുന്നു.എനിക്കും എന്റെ മോള്‍ക്കും കുടുംബത്തിനും ജീവിക്കണം അത് മാത്രമേ എനിക്ക് ഇപ്പോള്‍ ഉള്ളൂവെന്നും ഇവര്‍ പങ്ക് വച്ചു

Read more topics: # ബാല
case about bala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES