ധനുഷ് നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ക്യാപ്റ്റന്‍ മില്ലറി' ന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. തോക്കിന് സമാനമായ ആയുധം കൈയ്യില്‍ പിടിച്ച് നില്‍ക്കുന്ന ധനുഷിനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ബഹുമാനം എന്നത് സ്വാതന്ത്ര്യമാണ് എന്ന തലക്കെട്ടോടെ ധനുഷാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. .വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അരുണ്‍ മാതേശ്വരന്‍ ആണ്. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നേരത്തെ പുറത്തുവന്നിരുന്നു.
ധനുഷിന്റെ സിനിമാ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റ് ചിത്രം കൂടിയാണിത്. തമിഴിന് പുറമേ ഹിന്ദി, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. 2023ല്‍ തന്നെ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.റിപ്പോര്‍ട്ടുകള്‍ പ്രകാരം, സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തില്‍ നടക്കുന്ന ഒരു ആക്ഷന്‍-അഡ്വഞ്ചര്‍ ഡ്രാമയാണ് ചിത്രം. അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റന്‍ മില്ലര്‍ എണ്‍പതുകളുടെ പശ്ചാത്തലത്തിലുള്ള ചിത്രമാണ്.
റോക്കി, സാണി കായിധം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അരുണ്‍ മാതേശ്വരന്‍ ഒരുക്കുന്ന ചിത്രമാണ് ക്യാപ്റ്റന്‍ മില്ലര്‍. ശിവരാജ് കുമാര്‍, പ്രിയങ്ക മോഹന്‍, സന്ദീപ് കൃഷ്ണന്‍, നിവേദിത സതീഷ്, ജോണ്‍ കൊക്കന്‍, മൂര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ചിത്രത്തില്‍ മദന്‍ കര്‍ക്കി സംഭാഷണവും ജി.വി. പ്രകാശ് കുമാര്‍ സംഗീത സംവിധാനവും നിര്‍വഹിക്കുന്നു.
ശ്രേയാസ് കൃഷ്ണ ഛായാഗ്രഹണവും ദിലീപ് സുബ്ബരായന്‍ സംഘട്ടനരംഗങ്ങളുമൊരുക്കുന്നു. കലാസംവിധാനം ടി. രാമലിംഗം. സത്യജ്യോതി ഫിലിംസിന്റെ ബാനറില്‍ ടി.ജി. ത്യാഗരാജനാണ് നിര്‍മാണം. ജി. ശരവണന്‍, സായി സിദ്ധാര്‍ത്ഥി എന്നിവരാണ് ചിത്രത്തിലെ സഹനിര്‍മാതാക്കള്‍.