അനിമല്‍ എന്ന ചിത്രം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ച അഭിനയമാണ് കാഴ്ചവെച്ചത്. മാത്രമല്ല സന്ദീപ് റെഡ്ഡി വംഗയുടെ മികച്ച ചിത്രവുമായിരുന്നു അനിമല്‍. ചിത്രത്തിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്തിയ നടനാണ് ബോബി ഡിയോള്‍. അബ്രാര്‍ ഹക്ക് എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ താരത്തിന്റെ വാക്കുകളാണ് ചര്‍ച്ചയാകുന്നത്.
ബോളിവുഡ് സിനിമാലോകത്തിലെ മോശം വശങ്ങളെക്കുറിച്ചാണ് ബോബി ഡിയോള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. അഭിനേതാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാനാണ് എല്ലാവരും ശ്രമിക്കുന്നതെന്നാണ് താരം പറഞ്ഞു. പുതിയ കാര്യങ്ങള്‍ ചെയ്യാന്‍ ഒടിടി പ്ലാ?റ്റ്ഫോമുകള്‍ എങ്ങനെയാണ് തന്നെ സഹായിച്ചതെന്നും കംഫര്‍ട്ട് സോണില്‍ നിന്നും പുറത്തുവരാന്‍ കഴിഞ്ഞതിനെക്കുറിച്ചും ബോബി ഡിയോള്‍ വ്യക്തമാക്കി.
സിനിമയില്‍ നിലനിന്നുപോകാന്‍ എളുപ്പവും സുരക്ഷിതവുമായ വഴികള്‍ മിക്കവരും തിരഞ്ഞെടുക്കും. അപ്പോള്‍ വെല്ലുവിളികള്‍ ഏ?റ്റെടുക്കേണ്ട ആവശ്യകത ഉണ്ടാകില്ല. കംഫര്‍ട്ട് സോണിന് പുറത്തുളള വിഷയങ്ങളില്‍ ഇടപെടാന്‍ പല അഭിനേതാക്കളും ആഗ്രഹിക്കുന്നില്ല. കാരണം എല്ലാവരും നിങ്ങളെ ബ്രെയിന്‍ വാഷ് ചെയ്യുകയാണ്. അഭിനേതാക്കള്‍ക്ക് സംഭവിക്കുന്ന ഈ അവസ്ഥയില്‍ സങ്കടമുണ്ട്.
ഭാഗ്യവശാല്‍ ഈ പ്രതിസന്ധി ഞാന്‍ മനസിലാക്കി പുറത്തുവന്നു. ചില അഭിനേതാക്കളും ഇതില്‍ നിന്നും പുറത്തുവരാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ അവര്‍ക്ക് പൂര്‍ണമായും പുറത്തുവരാന്‍ സാധിച്ചിട്ടില്ല. എനിക്ക് സാധിച്ചു. അതുകൊണ്ട് എനിക്ക് മാറാന്‍ കഴിഞ്ഞു. ഒടിടി പ്ലാ?റ്റ്ഫോമുകള്‍ അഭിനേതാക്കള്‍ക്ക് വ്യത്യസ്ത തരത്തിലുളള അവസരം നല്‍കുന്നുണ്ട്, അതുകൊണ്ട് തന്നെ അവര്‍ക്ക് പലതരത്തിലുളള കഥാപാത്രങ്ങളെയും അവതരിപ്പിക്കാന്‍ കഴിയുന്നു'- ബോബി ഡിയോള്‍ പറഞ്ഞു.
മുന്‍പ് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച ഒരു അഭിമുഖത്തില്‍ കുടുംബത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും താരം വ്യക്തമാക്കിയിരുന്നു. കുടുംബത്തിലെ അംഗങ്ങളെല്ലാം വികാരഭരിതരാണ്. ഡിയോള്‍ കുടുംബത്തിലെ സ്ത്രീകളും പുരുഷന്‍മാരും സങ്കടം വന്നാല്‍ കരയാറുണ്ട്. ചിരി വന്നാല്‍ ചിരിക്കാറുണ്ട്. അതില്‍ ലജ്ജയൊന്നുമില്ല. അതിനാല്‍ത്തന്നെ എല്ലാവരും സന്തോഷത്തോടോയാണ് ജീവിക്കുന്നതെന്നും ബോബി ഡിയോള്‍ പറഞ്ഞു.