കാര്‍ത്തിയേ നായകനാക്കി ലോകേഷ് കനകരാജ് ഒവരുക്കിയ ചിത്രമാണ് കൈതിയുടെ റീമേക്കാണ് ഭോലെ. അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തില്‍ തബുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഡയാന ജോസഫ് എന്ന പോലീസ് ഓഫീസറായാണ് താരം ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ തബുവിന്റെ കഥാപാത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.
അജയ് ദേവ് ഗണ്‍ സംവിധാനം ചെയ്യുന്ന ചിത്രം 2023 മാര്‍ച്ച് 30 ന് തിയറ്ററുകളിലെത്തും. ഗുല്‍ഷര്‍ കുമാര്‍, ടി-സീരീസ് ആന്‍ഡ് റിയലന്‍സ് എന്റര്‍ടെയ്ന്‍മെന്റും ഡ്രീം വാരിയര്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം അവതരിപ്പിക്കുന്നത്. ഭുഷ്മ് കുമാര്‍, കിഷന്‍ കുമാര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിനെറ ഭായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് അസീം ബജാജാണ്. എഡിറ്റര്‍ ധര്‍മ്മേന്ദ്ര. 3D യിലും ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.