അറിയാതെ ചെയ്ത തെറ്റിന് കരഞ്ഞ് മാപ്പിരന്ന് വിശ്വനാഥന്‍..! തന്റെ അടിയില്‍പെട്ട് മരിച്ച പാപ്പാന്റെ ചെരുപ്പ് തുമ്പിയോട് ചേര്‍ത്ത് വിതുമ്പി ഭാരത് വിശ്വനാഥനെന്ന കൊമ്പന്‍; രണ്ടാം പാപ്പാന്‍ ചെരുപ്പ് പിടിച്ചുവാങ്ങാന്‍ നോക്കിയിട്ടും തുമ്പി ഇളകിയില്ല; മനുഷ്യത്വമില്ലാതെ കൊന്നുതള്ളുന്ന മനുഷ്യാ.. നീ കാണണം ഈ മിണ്ടാപ്രാണിയുടെ വേദന

Malayalilife
 അറിയാതെ ചെയ്ത തെറ്റിന് കരഞ്ഞ് മാപ്പിരന്ന് വിശ്വനാഥന്‍..! തന്റെ അടിയില്‍പെട്ട് മരിച്ച പാപ്പാന്റെ ചെരുപ്പ് തുമ്പിയോട് ചേര്‍ത്ത് വിതുമ്പി ഭാരത് വിശ്വനാഥനെന്ന കൊമ്പന്‍; രണ്ടാം പാപ്പാന്‍ ചെരുപ്പ് പിടിച്ചുവാങ്ങാന്‍ നോക്കിയിട്ടും തുമ്പി ഇളകിയില്ല; മനുഷ്യത്വമില്ലാതെ കൊന്നുതള്ളുന്ന മനുഷ്യാ.. നീ കാണണം ഈ മിണ്ടാപ്രാണിയുടെ വേദന

ലയാളികളുടെ ആനക്കമ്പത്തിന്റെ പ്രശസ്തി വാനോളമാണുള്ളത്. ആനച്ചോറ് കൊലച്ചോറാണെന്ന് പറയുമ്പോഴും ആനയെ പരിചരിക്കാന്‍ പാപ്പാനായി കടന്നുവരുന്നത് നിരവധി യുവാക്കളാണ്. കഴിഞ്ഞദിവസം ഭാരത് വിശ്വനാഥന്‍ എന്ന ആനയുടെ അടിയില്‍പ്പെട്ട് മരിച്ച അരുണ്‍ പണിക്കര്‍ എന്ന പാപ്പാനും ഇദ്ദേഹത്തിനോട് അറിയാതെ ചെയ്തുപോയ തെറ്റിന്റെ പേരില്‍ ആന നടത്തിയ ക്ഷമാപണവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ കണ്ണീരിലാഴ്ത്തുന്നത്. 

എന്നും തന്നെ കുളിപ്പിച്ചും സമയത്ത് ഭക്ഷണം നല്‍കിയും കുറുമ്പ് കാട്ടുമ്പോള്‍ തോട്ടികൊണ്ട് ഒന്നു പേടിപ്പിച്ചുമാണ് അരുണ്‍ പണിക്കരെന്ന പാപ്പാന്‍ ഭാരത് വിശ്വനാഥന്‍ എന്ന യൗവനക്കാരനായ കൊമ്പനെ പരിചരിച്ചിരുന്നത്. ആനച്ചോറ് കൊലച്ചോറാണെന്ന് പറഞ്ഞു പഠിപ്പിച്ച നാട്ടില്‍ സധൈര്യമാണ് പാപ്പാനായി ഈ ചെറുപ്പക്കാരനും കടന്നെത്തിയത്. പൊതുവേ ശാന്തശീലനായ ഭാരത് വിശ്വനാഥനെന്ന ആന മുന്‍പ് ചേറ്റില്‍ അകപ്പെട്ടതും മണിക്കൂറുകള്‍ എടുത്ത് കരയ്ക്ക് കയറ്റിയതുമെല്ലാം വാര്‍ത്തയായിരുന്നു. 

ശാസ്താംകോട്ട ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ നീലനെന്ന കൊമ്പനെ പരിചരിച്ച അരുണ്‍ ആനപ്രേമികള്‍ക്കിടയിലും പ്രശസ്തനായിരുന്നു. അരുണിനോട് ആനപ്രേമികള്‍ക്ക് അടങ്ങാനാവാത്ത കടപ്പാടാണഅ ഉണ്ടായിരുന്നത്. അതിന് കാരണം ശാസ്താകോട്ടയിലെ നീലക്ണ്ഠനെന്ന ആനയായിരുന്നു. പൂരപറമ്പില്‍ ശോഭിച്ച് നിന്ന ആന മുന്‍പാപ്പാന്‍മാരുടെ ക്രൂരതകള്‍ മൂലം കാലില്‍ ആവശത നേരിട്ട് കിടപ്പിലായി.

ഇരുകാലുകളിലും നീര്‍കെട്ടി വാദത്തിന് സമാനമായ രീതിയില്‍ നരകയാതനയില്‍ നിന്ന നീലക്ണ്ഠനെ പരിചരിച്ചത് ദാരൂണമായി കൊല്ലപ്പെട്ട അരുണെന്ന പാപ്പാനായിരുന്നു. മാസങ്ങള്‍ക്ക് മുന്‍പാണ് അരുണ്‍ പണിക്കര്‍ ഭാരത് വിശ്വനാഥന്റെ പാപ്പാനായി ചുമതലയേറ്റത്. ആദ്യമായി എത്തിയപ്പോള്‍ മെരുങ്ങാന്‍ പ്രയാസപ്പെട്ടെങ്കിലും അരുണിന്റെ കരുതലില്‍ വിശ്വനാഥന്‍ പലപ്പോഴും കുട്ടികളെപോലെയാണ് നിന്നത്.

അരുണിന് ദാരുണമായി അന്ത്യം സംഭവിച്ച ദിവസവും ഭക്ഷണം നല്‍കിയപ്പോഴും അവന്‍ കുട്ടികുറുമ്പനെ പോലെയാണ് നിന്നത്. ആനയെ കുളിപ്പിക്കാനുള്ള ഒരുക്കത്തിനിടയിലാണ് അരുണ്‍ കാല്‍ വഴുതി വീഴുന്നത്. പാപ്പാന്റെ നിര്‍ദേശം സ്‌നേഹത്തോടെ അനുസരിക്കുകയായിരുന്നു കൊമ്പന്‍. എന്നാല്‍ നിലത്തുണ്ടായിരുന്ന വെള്ളത്തില്‍ ചവിട്ടി നിന്ന അരുണ്‍ കാല്‍ വഴുതിവീണതും ആന കിടന്നതും ഒരുമിച്ചായിരുന്നു. വീണുപോയ അരുണിന്റെ തലയില്‍ തന്നെ ആന കിടന്നു. ഓടിയെത്തിയ രണ്ടാംപാപ്പാന്‍ ആനയെ എഴുന്നേല്‍പ്പിച്ചെങ്കിലും അപ്പോഴേക്കും അരുണ്‍ മരിച്ചിരുന്നു. 

ഇതിനുപിന്നാലെയാണ് കാര്യങ്ങള്‍ മനസിലാക്കിയ ആ മിണ്ടാപ്രാണി അറിയാതെ ചെയ്ത പിഴയ്ക്ക് മാപ്പിരക്കുന്നത്. അവന് സമീപം കിടന്ന അരുണിന്റെ ചെരിപ്പുകളിലൊന്നു തുമ്പിക്കൈയോടു ചേര്‍ത്തു പിടിച്ചാണ് ആന തന്റെ പാപ്പാനോടുള്ള സ്‌നേഹം പ്രകടനം നടത്തിയത്. മിണ്ടാപ്രാണി ആയതിനാല്‍ തന്നെ ഇതിന്റെ കണ്ണൂനീര്‍ ആരുകാണാന്‍. 

ചെരിപ്പുകളിലൊന്ന് തുമ്പിക്കൈയില്‍ എടുത്ത ശേഷം കൊമ്പോടു ചേര്‍ത്തു പിടിച്ചു. താഴെപ്പോകുമ്പോള്‍ വീണ്ടും എടുത്തു തുമ്പിക്കൈയില്‍ വയ്ക്കും. ഇതിനിടെ പാപ്പാന്മാരില്‍ ഒരാള്‍ ചെരിപ്പെടുത്തു മാറ്റാന്‍ ശ്രമിച്ചെങ്കിലും ആന സമ്മതിച്ചില്ല. കണ്ടു നിന്നവരെ കരയിച്ച രംഗം കൂടിയായിരുന്നു ഇത്. അരുണിന്റെ അപകട ദൃശ്യങ്ങള്‍ ആനത്തറയില്‍ സ്ഥാപിച്ചിരുന്ന സിസി ടിവിയില്‍ പതിഞ്ഞിരുന്നു.

ചേര്‍ത്തല ഇരമല്ലൂര്‍ സ്വദേശിയായ അരുണ്‍ ശാസ്താംകോട്ട ധര്‍മശാസ്താക്ഷേത്രത്തിലെ നീലകണ്ഠന്‍ എന്ന ആനയുടെ പകരം പാപ്പാനായിട്ടാണ് 10 വര്‍ഷം മുന്‍പു ശാസ്താംകോട്ടയില്‍ എത്തിയത്. ഭാര്യയുടെ സ്വദേശമായ ചെന്നിത്തലയില്‍ പുതിയ വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ച് താമസം മാറാന്‍ ഒരുങ്ങുകയായിരുന്നു

bharath vishvanathan accidental death mahout

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES