Latest News

എലിസബത്തിനെ ചേര്‍ത്തു പിടിച്ച് ചിരിയോടെ ഇരിക്കുന്ന ചിത്രം പങ്ക് വച്ച് നടന്‍ ബാല; എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേര്‍ന്ന് നടന്‍ പങ്ക് വച്ചത് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം

Malayalilife
എലിസബത്തിനെ ചേര്‍ത്തു പിടിച്ച് ചിരിയോടെ ഇരിക്കുന്ന ചിത്രം പങ്ക് വച്ച് നടന്‍ ബാല; എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസ നേര്‍ന്ന് നടന്‍ പങ്ക് വച്ചത് ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള ചിത്രം

ല്‍പ്പം വൈകി എങ്കിലും ഭാര്യ എലിസബത്തിനെയും ചേര്‍ത്തു പിടിച്ച് ഇരിക്കുന്ന ചിത്രം പങ്ക് വച്ച് ബാല എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസിച്ചു.  ഈ ചിത്രം തന്നെ ഫേസ്ബുക്ക് കവര്‍ ഫോട്ടോയായി ബാല പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

കരള്‍രോഗത്തെത്തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസമായിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയക്ക് ശേഷം താരം സുഖം പ്രാപിച്ചു വരികയാണ്. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്നു ലഭിക്കുന്ന വിവരം.
ശസ്ത്രക്രിയക്കു ശേഷം നടന്‍ ആദ്യമായി പ്രേക്ഷകരുടെ മുന്നിലെത്തിയ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.എല്ലാവരും ബാലയുടെ ആരോഗ്യത്തിനായി പ്രാര്‍ത്ഥിച്ച് കൊണ്ടുള്ള വാക്കുകളാണ് ചിത്രത്തിന് താഴെ കുറിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പ് രണ്ടാം വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് പങ്കുവച്ച വിഡിയോയില്‍ ബാല തന്റെ രോഗത്തെ കുറിച്ച് തുറന്നു പറഞ്ഞിരുന്നു.
 

 

bala with wife elizabeth new photo

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES