നടന്‍ ബാലയുടെയും ഗായിക അമൃതയുടെയും മകള്‍ അവന്തിക എന്ന പാപ്പുവിന്റെ പിറന്നാള്‍ ആയിരുന്നു കഴിഞ്ഞ ദിവസം. ബന്ധുക്കളും സുഹൃത്തുക്കളും ഒത്തു ചേര്‍ന്ന ചടങ്ങിലായിരുന്നു പാപ്പുവിന്റെ പിറന്നാള്‍.എന്നാല്‍ മകളുടെ പിറന്നാള്‍ ദിനത്തില്‍ ബാല പങ്ക് വച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
ബാല കുറിച്ചതിങ്ങനെ:
പിറന്നാള്‍ ആശംസകള്‍ പാപ്പു. എന്റെ ജീവിതത്തില്‍ എന്തിലൂടെ എല്ലാം ഞാന്‍ കടന്ന് പോയിട്ടുണ്ടെങ്കിലും ഞാനിന്ന് ജീവിച്ചിരിക്കുന്നതിന് കാരണം നീയാണ്. നമ്മളുടെ സ്നേഹം അനന്തമാണ്. അതുകൊണ്ട് തന്നെ നമ്മളെ പിരിയിക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. ഒരുപാട് കാര്യങ്ങള്‍ പങ്ക്വെക്കണമെന്നുണ്ട്. എന്നാല്‍ എന്റെ കൈ ബന്ധിക്കപ്പെട്ടിരിക്കുന്നു. എന്റെ മാലഖയ്ക്ക് എല്ലാ ആശംസകളും. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കവെച്ചുകൊണ്ട് ബാല പറഞ്ഞു.
മകളുടെ പിറന്നാള്‍ അമ്മ അമൃതയും ആഘോഷമക്കി. പാപ്പുവിന്റെ ഈ സന്തോഷം കാണാനാണ് അമ്മ ജീവിച്ചിരിക്കുന്നത്' മകള്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ട് ഗായിക അമൃത സുരേഷ് കുറിച്ച വരികളാണിത്. പാപ്പു എന്ന അവന്തികയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വിഡിയോയും അമൃത അമൃത പങ്കുവച്ചു
2010ല്‍ വിവാഹിതരായ ബാലയും അമൃതയും മൂന്ന് വര്‍ഷമായി പിരിഞ്ഞു താമസിക്കുകയാണ്. ഈ വര്‍ഷമാണ് ഇരുവരും വിവാഹമോചിതരായത്.