മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാകാറുണ്ട്. ചൊവ്വാഴ്ച്ച താരം ഷെയര്‍ ചെയ്ത സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ച വിഷം. ബുഡാപെസ്റ്റില്‍ വച്ച് പകര്‍ത്തിയ ഫൊട്ടൊ ഏജന്റ്‌റ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് സമയത്തുള്ളതാണെന്നാണ് വ്യക്തമാകുന്നത്.
ബ്‌ളാക്ക് ജീന്‍സിനും ടീഷര്‍ട്ടിനും ഒപ്പം ഓറഞ്ച് ജാക്കറ്റ് അണിഞ്ഞു ബുഡാപെസ്റ്റിലെ ഫ്രീഡം ബ്രിഡ്ജില്‍ നിന്നു പകര്‍ത്തിയ മമ്മൂട്ടിയുടെ ചിത്രം സമൂഹ മാദ്ധ്യമത്തില്‍ എത്തിയതിന് പിന്നാലെ ആസിഫ് അലിയും ഒരു രസകരമായ ചിത്രം പങ്കുവച്ചിരിക്കുകയാണ്. ഫ്രീഡം ബ്രിഡ്ജില്‍ നിന്ന് മമ്മൂട്ടി പോസ് ചെയ്യുന്നതിനു സമാനമായി തന്നെ ആസിഫും ചെയ്യുകയാണ്. പക്ഷെ ആസിഫ് ബുഡാപെസ്റ്റിലേക്ക് യാത്ര പോയത് 2019 ലാണ്.
തെലുങ്ക് ചിത്രമായ ഏജന്റ് സിനിമയുടെ ചിത്രീകരണത്തിനു ഹംഗറിയില്‍ പോയപ്പോള്‍ പകര്‍ത്തിയതാണ് മമ്മൂട്ടി ചിത്രം. ഷാനി ഷകിയാണ് ഫോട്ടോഗ്രഫി. അഖില്‍ അക്കിനേനി നായകനായി അഭിനയിച്ച ഏജന്റില്‍ പ്രധാന വേഷത്തില്‍ മമ്മൂട്ടി എത്തിയിരുന്നു.
ജിയോ ബേബി ചിത്രം കാതര്‍ ദി കോര്‍ ഡീനോയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബസൂക്കഎന്നിവയാണ് പുതിയ മമ്മൂട്ടി ചിത്രങ്ങള്‍. കാതലില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത് ജ്യോതികയാണ