മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആശ ശരത്ത്.്ഇന്ന് മലയാള സിനിമയിലെ മുന്‍നിര നടിമാരില്‍ ഒരാളായി ആശ മാറിക്കഴിഞ്ഞു .ഇപ്പോള്‍ വിവാഹത്തിന്റെ ഇരുപത്തിയൊന്‍പത് വര്‍ഷം പൂര്‍ത്തിയായ സന്തോഷം പങ്കിടുകയാണ് നടി.ഇപ്പോഴിതാ ഭര്‍ത്താവിനെ ചേര്‍ത്ത് നിര്‍ത്തി വിവാഹ വാര്‍ഷികത്തെ കുറിച്ച് പറയുകയാണ് ആശ.
'ജീവിതം ഒരു ആഘോഷം തന്നെയാണ്. ഞങ്ങളുടെ ഇരുപത്തിയൊന്‍പതാമത്തെ വിവാഹ വാര്‍ഷികം എന്റെ പ്രിയപ്പെട്ടവനൊപ്പം സ്വീഡനിലെ സ്റ്റോക്ക്ഹോമില്‍ വച്ച് ആഘോഷിക്കുകയാണ്. ജീവിതത്തിന്റെ നല്ലതും മോശവുമായ കാലത്തും സങ്കടത്തിലും സന്തോഷത്തിലും വേദനയിലും പരസ്പരം മനസിലാക്കിയും പിന്തുണ നല്‍കിയും ഞങ്ങള്‍ ഒരുമിച്ച് സഞ്ചരിച്ചു.
ഞങ്ങളുടെ ജീവിതത്തില്‍ എല്ലായിപ്പോഴും പിന്തുണയുമായി നിന്ന സുഹൃത്തുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും പ്രത്യേക നന്ദിയും സ്നേഹവും അറിയിക്കുകയാണ്..' എന്നും ആശ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഭര്‍ത്താവ് ശരത്തിനെ കെട്ടിപ്പിടിച്ച് നില്‍ക്കുന്ന പ്രണയാതുരമായ ഫോട്ടോസാണ് ഇതിനൊപ്പം നടി നല്‍കിയിരിക്കുന്നത്. ഈ പോസ്റ്റിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. ഇനിയും മുന്നോട്ട് ഇതുപോലെ തന്നെ സന്തുഷ്ടമായി ജീവിക്കാന്‍ ഇരുവര്‍ക്കും സാധിക്കട്ടെ എന്നാണ് എല്ലാവരും ആശംസിക്കുന്നത്.
ചെറിയ പ്രായത്തില്‍ തന്നെ തന്റെ വിവാഹം കഴിഞ്ഞുവെന്ന് മുന്‍പൊരു അഭിമുഖത്തില്‍ ആശ പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ ഉടനെ തന്നെ ദുബായിലേക്ക് പോരുകയായിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ട്.സിനിമയില്‍ സജീവമാണ് ഇപ്പോള്‍ ആശ ശരത്ത്. ഈ വര്‍ഷം തിയറ്ററുകളിലെത്തിയ രണ്ട് ശ്രദ്ധേയ ചിത്രങ്ങളില്‍ ആശ ശരത്തിന് പ്രാധാന്യമുള്ള വേഷങ്ങള്‍ ഉണ്ടായിരുന്നു. മമ്മൂട്ടി നായകനായ സിബിഐ 5, സുരേഷ് ഗോപി നായകനായ പാപ്പന്‍ എന്നിവയാണ് ആ ചിത്രങ്ങള്‍.
കഴിഞ്ഞ വര്‍ഷം ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തിയ ദൃശ്യം 2 ല്‍ വീണ്ടും ഗീത പ്രഭാകര്‍ ആയും ആശ എത്തിയിരുന്നു. ദൃശ്യം 2 ന്റെ കന്നഡ റീമേക്കിലും ഇതേ കഥാപാത്രത്തെ അവതരിപ്പിച്ചത് ആശ ശരത്ത് ആയിരുന്നു. എന്നാല്‍ പേരില്‍ മാറ്റമുണ്ടായിരുന്നു. രൂപ ചന്ദ്രശേഖര്‍ എന്നാണ് ഈ കഥാപാത്രത്തിന്റെ കന്നഡത്തിലെ പേര്. ഖെഡ്ഡ, ഇന്ദിര, മെഹ്ഫില്‍ എന്നിവയാണ് ആശ ശരത്തിന്റേതായി മലയാളത്തില്‍ പുറത്തെത്താനുള്ള ചിത്രങ്ങള്‍.