Latest News

ആക്ഷന്‍ കിംങ് അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന കണ്ണന്‍ താമരക്കുളത്തിന്റെ 'വിരുന്ന്'; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

Malayalilife
 ആക്ഷന്‍ കിംങ് അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന കണ്ണന്‍ താമരക്കുളത്തിന്റെ 'വിരുന്ന്'; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

ക്ഷന്‍ കിംങ്ങ് അര്‍ജുന്‍ സര്‍ജയും, നിക്കി ഗല്‍റാണിയും പ്രധാന വേഷത്തില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വിരുന്ന്'. വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം മലയാളത്തിലുംതമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലാണെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

 നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍, നിക്കി ഗല്‍റാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാര്‍, അജു വര്‍ഗീസ്, ബൈജു സന്തോഷ്,ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി.കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ തടിക്കാരന്‍, എല്‍ദോ, അഡ്വ.ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരും അഭിനയിക്കുന്നു.

ഇന്‍വസ്റ്റികേറ്റീവ് സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവത്തിലുള്ള സിനിമയുടെ കഥ തിരക്കഥ സംഭാഷണം ദിനേശ് പള്ളത്ത് ആണ്.  രവിചന്ദ്രനും, പ്രദീപ് നായരും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അനില്‍ കുമാര്‍ നെയ്യാര്‍, എഡിറ്റര്‍: വി.ടി ശ്രീജിത്ത്, സംഗീതം: രതീഷ് വേഗ, സാനന്ദ് ജോര്‍ജ്, പശ്ചാതല സംഗീതം: റോണി റാഫേല്‍, ആര്‍ട്ട്: സഹസ് ബാല, മേക്കപ്പ്: പ്രദീപ് രംഗന്‍, കോസ്റ്റ്യൂം: അരുണ്‍ മനോഹര്‍, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനര്‍: എന്‍.എം ബാദുഷ, ലിറിക്സ്: റഫീഖ് അഹമ്മദ്, ബി.കെ ഹരിനാരായണന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനില്‍ അങ്കമാലി, രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷന്‍ മാനേജര്‍: അഭിലാഷ് അര്‍ജുന്‍, ഹരി ആയൂര്‍, സജിത്ത് ലാല്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സുരേഷ് ഇളമ്പല്‍, അസോസിയേറ്റ് ഡയറക്ടര്‍: രാജ പാണ്ടിയന്‍, സജിത്ത് ബാലകൃഷ്ണന്‍,
വി.എഫ്.എക്‌സ്: ഡിടിഎം, സൂപ്പര്‍വിഷന്‍: ലവകുശ, ആക്ഷന്‍: ശക്തി ശരവണന്‍, കലി അര്‍ജുന്‍, പി.ആര്‍.ഓ: പി.ശിവപ്രസാദ്, സ്റ്റില്‍സ്: ശ്രീജിത്ത് ചെട്ടിപ്പടി, ഡിസൈന്‍സ്:  ആന്റണി സ്റ്റീഫന്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Read more topics: # വിരുന്ന്
arjun sarja and nikki galrani

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES