റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കാസനോവ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന താരമായിരുന്നു അര്ജുന് നന്ദകുമാര്‍. തുടര്‍ന്ന് പ്രേക്ഷക പ്രീതി പിടിച്ചു പറ്റാനും താരത്തിന് കഴിഞ്ഞു.
ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ മുഹൂര്‍ത്തം പങ്കുവെച്ചുകൊണ്ട് താരം രംഗത്തെത്തി. താനൊരു അച്ഛനായ സന്തോഷമാണ് താരം പങ്കുവെക്കുന്നത്. ആദ്യ കണ്മണിയായി പെണ്‍കുഞ്ഞാണ് എത്തിയിരിക്കുന്നത്.
2021 ജൂണ്‍ 21നായിരുന്നു അര്ജുന് നന്ദകുമാറും ദിവ്യ പിള്ളയും വിവാഹിതരായത്.ഷൈലോക്ക്, മിസ്റ്റര്‍ ഫ്രോഡ്, സുസുധി വാത്മീകം, റേഡിയോ ജോക്കി, ജെയിംസ് ആന്‍ഡ് ആലീസ്, മാസ്റ്റര്‍ പീസ്, കോടതി സമക്ഷം ബാലന് വക്കീല്‍, അഞ്ചാം പാതിര, ജമ്നാപ്യാരി, മരക്കാര്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രത്തിലൂടെ പ്രേക്ഷക മനസ്സില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാനും താരത്തിനായി.