Latest News

അര്‍ജ്ജുന്‍ അശോകന്റെ ഭാര്യയെ വളയണിയിച്ച് സമ ആസിഫലി; നിഖിതയുടെ വളക്കാപ്പിന് കുടുംബത്തോടെ ആഘോഷമാക്കി ബാലുവും ആസിഫലിയും

Malayalilife
അര്‍ജ്ജുന്‍ അശോകന്റെ ഭാര്യയെ വളയണിയിച്ച് സമ ആസിഫലി; നിഖിതയുടെ വളക്കാപ്പിന് കുടുംബത്തോടെ ആഘോഷമാക്കി ബാലുവും ആസിഫലിയും

ലയാളികളുടെ പ്രിയപ്പെട്ട നടന്‍ ഹരിശ്രീ അശോകന്റെ മകനാണ് അര്‍ജുന്‍ അശോകന്‍. ആദ്യ ചിത്രമായ പറവ മുതല്‍ മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെയ്ക്കുന്നത്. മലയാള സിനിമയുടെ അവിഭാജ്യ ഘടകമായിരുന്ന ഹരിശ്രീ അശോകന്‍ എന്ന നടന്റെ മകന്‍ എന്നതിലുപരി സ്വന്തം പ്രയത്നം കൊണ്ട് കേറി വന്ന നടനാണ് അര്‍ജുന്‍. ബിടെക്, വരത്തന്‍, ഉണ്ട, തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച പ്രകടനമാണ് അര്‍ജുന്‍ കാഴ്ച്ചവെച്ചത്.

താരത്തിന്റേത് പ്രണയവിവാഹമായിരുന്നു. സിനിമാലോകവും ആരാധകരും ഒരുപോലെ ആഘോഷമാക്കിയ വിവാഹമായിരുന്നു അത്. കഴിഞ്ഞ മാസമാണ് താരം അച്ഛനായത്. ആ സന്തോഷവാര്‍ത്ത താരം തന്നെയാണ് ആരാധകരോട് പങ്കുവച്ചതും. നിരവധി താരങ്ങളാണ് ആശംസകള്‍ അറിയിച്ച് ത്തെിയത്. എന്നാല്‍ നിഖിത ഗര്‍ഭിണിയായപ്പോഴും ശേഷവുമൊന്നും ചിത്രങ്ങള്‍ താരം പങ്കുവച്ചിരുന്നില്ല. കുഞ്ഞ് ജനിച്ച ശേഷമാണ് വളക്കാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വരുന്നത്. സിനിമയിലെ അടുത്ത സുഹൃത്തുക്കളാണ് ചടങ്ങില്‍ പങ്കെടുത്തത്. കുടുംബത്തിനൊപ്പമാണ് ആസിഫലി ചടങ്ങില്‍ പങ്കെടുത്തത്. നടന്‍ ബാലു വര്‍ഗ്ഗീസും ഭാര്യയും ചടങ്ങിന് എത്തിയിരുന്നു. വുളക്കാപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാകുന്നത്.

2018 ഡിസംബറിലായിരുന്നു എറണാകുളം സ്വദേശിനിയും ഇന്‍ഫോ പാര്‍ക്കില്‍ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശുമായുള്ള അര്‍ജുന്റെ വിവാഹം. എട്ടുവര്‍ഷത്തോളം നീണ്ട പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. രാജീവ് രവിയുട തുറമുഖം, ടിനു പാപ്പച്ചന്റെ അജഗജാന്തരം എന്നീ ചിത്രങ്ങളാണ് ഇനി റിലീസിനെത്താനുളളത്. അഹാന നായികയാകുന്ന നാന്‍സി റാണി എന്ന ചിത്രത്തിലും ഒരു ശ്രദ്ധേയ കഥാപാത്രമായി താരം എത്തുന്നുണ്ട്.


 

Read more topics: # arjun ashokan,# wife babyshower
arjun ashokan wife babyshower

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES