ആദ്യ ചിത്രം നേരത്തിലൂടെ തന്നെ അല്‍ഫോണ്‍സ് പുത്രന്‍ എന്ന സംവിധായകന്‍ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിരുന്നു. പിന്നാലെ വന്ന പ്രേമം മലയാളത്തില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയില്‍ തന്നെ പുതുചരിത്രം കുറിക്കുകയായിരുന്നു. എന്നാല്‍ പ്രേമത്തിന് ശേഷം അല്‍ഫോന്‍സ് പുത്രിന്‍ ചിത്രമായി എത്തിയ ഗോള്‍ഡ് ഏറെ വിമര്‍ശനത്തിന് ഇടയാക്കി.കഴിഞ്ഞ വര്‍ഷമാണ് പൃഥ്വിരാജിനെ നായകനാക്കി അല്‍ഫോണ്‍സ് സംവിധാനം ചെയ്ത ഗോള്‍ഡ് റിലീസ് ആയത്. എന്നാല്‍ പ്രേക്ഷകരുടെ പ്രതീക്ഷകള്‍ക്ക് ഒത്തവണ്ണം ചിത്രം വിജയം കൈവരിച്ചില്ല എന്നു മാത്രമല്ല ഗോള്‍ഡിനെതിരെ വമ്പന്‍ വിമര്‍ശനവും സംവിധായകന് നേരിടേണ്ടി വന്നു.
പ്രേമം പോലെയൊരു സൂപ്പര്‍ഹിറ്റ് ചിത്രം സംവിധാനം ചെയ്ത അല്‍ഫോണ്‍സില്‍ നിന്നും പ്രേക്ഷകര്‍ പ്രതീക്ഷിച്ച നിലവാരം ഗോള്‍ഡ് പുലര്‍ത്തിയില്ലെന്ന തരത്തിലുളള വലിയ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. പക്ഷേ തന്റെ കുഴപ്പം കണ്ട പ്രേക്ഷകരുടെ കുഴപ്പമാണെന്ന രീതിയില്‍ അല്‍ഫോണ്‍സ് പ്രതികരിച്ചത് ട്രോളുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിയൊരുക്കി.
ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ തയാറെടുപ്പിലാണ് സംവിധായകന്‍. തമിഴ് ചിത്രമാണ് ഒരുങ്ങുന്നത്. ഇതില്‍ അഭിനയിക്കാന്‍ വേണ്ടി ചെന്നൈയില്‍ ഓഡിഷനും നടത്തുന്നുണ്ട് അല്‍ഫോണ്‍സ്. ഇതുമായി ബന്ധപ്പെട്ട് ഇട്ട പോസ്റ്റിന് താഴെ ഒരാള്‍ കേരളത്തില്‍ ഓഡിഷന് അവസരം ഉണ്ടാകുമോ എന്ന് ചോദിച്ചു. ഇതിന് അല്‍ഫോണ്‍സ് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പോ പുച്ഛം, പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തി പൂവില്ലന്ന്.. നിങ്ങള്‍ കണ്ടത് ചെമ്പരത്തി പൂ മാത്രമാണ്. ഗോള്‍ഡാണെങ്കില്‍ മൂഞ്ചിയ പടവും. എന്നിട്ടും ഞാന്‍ ഇനി കേരളത്തില്‍ വരാന്‍, കേരളം എന്റെ കാമുകിയും ഞാന്‍ കാമുകനുമല്ല. നന്ദിയുണ്ട്. ജീവനോടെ വിട്ടതില്‍ സന്തോഷം, ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും.. ഞാനും ഒരു മലയാളി ആണല്ലോ.. ഞാന്‍ ദുബൈയിലാണെന്ന് വിചാരിച്ച മതി ബ്രോ..'', അല്‍ഫോണ്‍സ് മറുപടി നല്‍കി.
ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്ന് പറയാന്‍ നട്ടെല്ല് ഉള്ളവരാണ് മലയാളികള്‍ എന്ന് യുവാവ് തിരിച്ച് മറുപടി നല്‍കി. സിനിമ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പറയാന്‍ നട്ടെലുണ്ട്. സര്‍ക്കാരിനെ ഇഷ്ടപ്പെട്ടില്ലെങ്കില്‍, പോലീസുകാരുടെ സ്വഭാവം ഇഷ്ടപ്പെട്ടില്ലെങ്കില്‍, കോടതിയുടെ നയം ഇഷ്ടപ്പെട്ടില്ലെങ്കില്‍, ഹോട്ടലില്‍ ഫുഡ് പഴകിയാല്‍, വേസ്റ്റ് കത്തുമ്പോഴും നട്ടെല്ല് കണ്ടില്ലെന്നും അല്‍ഫോണ്‍സ് വീണ്ടും മറുപടി കൊടുത്തു.
എന്റെ സിനിമ കൊള്ളില്ലെന്ന് പറയാന്‍ കാണിക്കുന്ന ഉത്സാഹം ഇല്ലേ? അതു ബാക്കിയുള്ള തൊഴില്‍ മേഖലയിലും കാണിക്കണം എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. പ്രേമം മോശം ആയതുകൊണ്ട് എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടി അല്ലല്ലോ ബ്രോ പടം കണ്ടത്. ഗോള്‍ഡ് ഇഷ്ടപ്പട്ടവരു മൊത്തം പൊട്ടന്മാരാണെന്നാണോ പറഞ്ഞു വരുന്നത് എന്നും അല്‍ഫോണ്‍സ് പുത്രന്‍ മറുപടിയായി പറയുന്നുണ്ട്.