ആരാധകര്‍ക്കേറെ പ്രിയപ്പെട്ട താരമാണ് അനു സിത്താര. ചെറിയ വേഷങ്ങളിലൂടെ നായികാ പദവിയിലേയ്ക്കെത്തിയ നടി സോഷ്യല്‍ മീഡിയയിലും വളരെയധികം സജീവമാണ്. അടുത്തിടെ നടി ഭര്‍ത്താവിനൊപ്പം തുര്‍ക്കി, ഇസ്താംബുള്‍ യാത്രയുടെ ചിത്രങ്ങളും വീഡിയോകളും വൈറലാവുതകയാണ്. ഇസ്താംബുള്‍ നഗരത്തിലൂടെ നടക്കുന്നതും ട്രെയിന്‍ യാത്ര ആസ്വദിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. അനുവിന്റെ ഭര്‍ത്താവ് വിഷ്ണുവാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. തുര്‍ക്കി പ്രദേശവാസികളെപോലെ വസ്ത്രം ധരിച്ച് മഴയത്ത് നടക്കുകയാണ് അനു.
അജിത്ത് വി തോമസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'സന്തോഷം 'ആണ് അനു സിത്താര അവസാനമായി അഭിനയിച്ച ചിത്രം. ഷാജോണ്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. സിമ്പു ചിത്രം 'പത്തുതല'യിലും അനു ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.