Latest News

''പല മതങ്ങളിലും, രാജ്യങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കൊപ്പം ജറുസലേമില്‍;ക്രിസ്തുമസ് കാലത്ത് നിത്യാ മാമനൊപ്പം ജറുസലേം കാഴ്ച്ചകള്‍ ആസ്വദിക്കുന്ന വീഡിയോ പങ്ക് വച്ച് അനു സിത്താര

Malayalilife
''പല മതങ്ങളിലും, രാജ്യങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കൊപ്പം ജറുസലേമില്‍;ക്രിസ്തുമസ് കാലത്ത് നിത്യാ മാമനൊപ്പം ജറുസലേം കാഴ്ച്ചകള്‍ ആസ്വദിക്കുന്ന വീഡിയോ പങ്ക് വച്ച് അനു സിത്താര

ക്രിസ്തുമസ് കാലത്ത് നിത്യാ മാമനൊപ്പം ജറുസലേം കാഴ്ച്ചകള്‍ ആസ്വദിക്കുന്ന വീഡിയോ പങ്ക് വച്ച് അനു സിത്താരു.അനു സിത്താരയുടെ ഒപ്പം ഗായികയായ നിത്യ മാമനും ജറുസലേം സന്ദര്‍ശിക്കാന്‍ കൂടെയുണ്ട്. ''പല മതങ്ങളിലും, രാജ്യങ്ങളിലും ഉള്‍പ്പെട്ടവര്‍ക്കൊപ്പം ജറുസലേമില്‍'' എന്ന അടികുറിപ്പോടെയാണ് അനു തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ  വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

ജറുസലേമിലെ കാഴ്ച്ചകള്‍ കണ്ട് ആസ്വദിക്കുന്നതിന് ഒപ്പം തന്നെ  പ്രാര്‍ത്ഥിക്കുന്ന അനു സിത്താരയെയും വീഡിയോയില്‍ കാണാവുന്നതാണ്.  ക്രിസ്മസ് മാസമായ ഡിസംബറിലാണ്  അനു സിത്താര ജറുസലേമിലെത്തിയത്.

'ഫുക്രി', 'രാമന്റെ ഏദന്‍തോട്ടം', ' ആന അലറോടലറല്‍', 'കാപ്റ്റന്‍', 'ഒരു കുട്ടനാടന്‍ ബ്‌ളോഗ്', 'ജോണി ജോണി എസ് അപ്പ', 'ഒരു കുപ്രസിദ്ധ പയ്യന്‍' തുടങ്ങി അനവധി ചിത്രങ്ങളിലൂടെയാണ് അനു സിത്താര പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്. മലയാളത്തില്‍ മാത്രമല്ല തമിഴിലും അനു ഇതിനോടകം തന്നെ ചുവടുറപ്പിച്ചിട്ടുണ്ട്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ '12 ത്ത് മാന്‍' ആണ് അനു സിത്താരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.അമീന്‍ അസ്ലാമിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'മോമോ ഇന്‍ ദുബായ്' ആണ് അനുവിന്റെ പുതിയ ചിത്രം. അനു സിത്താര, അനീഷ് ജി മേനോന്‍, ജോണി ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി കൊണ്ടു വന്ന് നവാഗതനായ അമീന്‍ അസ്ലം സംവിധാനം ചെയ്ത ചിത്രമാണ് മോമോ ഇന്‍ ദുബായ്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anu Sithara (@anu_sithara)

Read more topics: # അനു സിത്താര
anu sithara ln jerusalem

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES