Latest News

ഭയങ്കര...കഷ്ടപ്പാടാണ്; ഇതൊന്നും ഒറ്റയടിക്ക് തുടങ്ങിയത് അല്ല; ഒരു സബ്‌സ്‌ക്രൈബറില്‍ നിന്നും കിട്ടുന്നത് വെറും 30,000 മാത്രം; റീല്‍ എടുക്കും മുന്‍പേ അതിനായുള്ള ലൊക്കേഷന്‍ തേടിപ്പോകുന്നതു ടാസ്‌ക്;ഇന്‍സ്റ്റയെ ഇളക്കിമറിച്ച 'പര്‍പ്പിള്‍' ഹാല്‍സിയന്റെ ആദ്യപ്രതികരണം 

Malayalilife
 ഭയങ്കര...കഷ്ടപ്പാടാണ്; ഇതൊന്നും ഒറ്റയടിക്ക് തുടങ്ങിയത് അല്ല; ഒരു സബ്‌സ്‌ക്രൈബറില്‍ നിന്നും കിട്ടുന്നത് വെറും 30,000 മാത്രം; റീല്‍ എടുക്കും മുന്‍പേ അതിനായുള്ള ലൊക്കേഷന്‍ തേടിപ്പോകുന്നതു ടാസ്‌ക്;ഇന്‍സ്റ്റയെ ഇളക്കിമറിച്ച 'പര്‍പ്പിള്‍' ഹാല്‍സിയന്റെ ആദ്യപ്രതികരണം 

രണ്ടു ദിവസങ്ങളായി പര്‍പ്പിള്‍ ഹാല്‍സിയോന്‍  എന്ന അശ്വിനി എ. വാര്‍ത്താ കോളങ്ങളില്‍ വരെ ചര്‍ച്ചയാണ്. ഒരു കോടിയോളം രൂപ ഇന്‍സ്റ്റഗ്രാം സബ്‌സ്‌ക്രിപ്ഷന്‍ വഴി മാസവരുമാനം നേടിയിരുന്ന യുവതിയുടെ അക്കൗണ്ട് ഒരു സുപ്രഭാതത്തില്‍ ഇല്ലാണ്ടാവുന്നു. കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് വികസിപ്പിച്ചെടുത്ത പ്രൊഫൈലും ഫോളോവേഴ്സും എല്ലാം ഒരു നിമിഷത്തില്‍ അപ്രത്യക്ഷം. 

ഈ പ്രൊഫൈല്‍ എങ്ങനെ ഇത്രവേഗം നിഷ്പ്രഭമായി എന്ന ചോദ്യം ഇനിയും ഉത്തരം കിട്ടാതെ തുടരുന്നു. 'പര്‍പ്പിള്‍ ഹാല്‍സിയോന്‍' എന്ന പേരില്‍ വേറെയും ചില അക്കൗണ്ടുകള്‍ ഉടലെടുത്തു എങ്കിലും അത് പലതും ഫേക്ക് എന്ന് കണ്ടാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.അടുത്തിടെ തന്റെ പേജ് പ്രവര്‍ത്ത നരഹിതമായതിനെക്കുറിച്ചും തന്റെ പ്രവര്‍ത്തനരീതിയെക്കുറിച്ചും അശ്വിനി നല്‍കിയ വിശദീകരണം ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്. 

സബ്സ്‌ക്രിപ്ഷന്‍ പ്ലാന്‍ ചെയ്ത് തുടങ്ങിയതല്ലെന്ന് അശ്വിനി വ്യക്തമാക്കുന്നു. റീച്ചുള്ള അക്കൗണ്ടുകള്‍ക്ക് മെറ്റ നല്‍കുന്ന മോണിറ്റൈസേഷന്‍ സൗകര്യം ലഭിച്ചപ്പോള്‍ അത് കൃത്യമായി ഉപയോഗിക്കുക മാത്രമാണ് ചെയ്തത്. ഒരാളില്‍ തുടങ്ങി പടിപടിയായാണ് മുപ്പതിനായിരത്തോളം സബ്സ്‌ക്രൈബേഴ്‌സിലേക്ക് തന്റെ അക്കൗണ്ട് വളര്‍ന്നതെന്ന് താരം പറയുന്നു. തന്റെ വരുമാനത്തെയും കണ്ടന്റിനെയും വിമര്‍ശിക്കുന്നവര്‍ക്ക് അശ്വിനി നല്‍കുന്ന മറുപടികള്‍ ഇവയാണ്: 'പലരും വിചാരിക്കുന്നത് വെറുതെ പണം കിട്ടുന്നു എന്നാണ്. എന്നാല്‍ എല്ലാ ദിവസവും എട്ട് മണിക്കൂറോളം ഞാന്‍ ഇതിനായി കഷ്ടപ്പെടുന്നുണ്ട്. 

ഷൂട്ടിംഗും എഡിറ്റിംഗും എല്ലാം തനിച്ച് തന്നെയാണ് ചെയ്യുന്നത്.' ഇന്‍സ്റ്റാഗ്രാമില്‍ സ്ത്രീകള്‍ക്ക് മാത്രമേ റീച്ച് കിട്ടൂ എന്ന വാദത്തെ അശ്വിനി തള്ളിക്കളഞ്ഞു. കഴിവുള്ള പുരുഷന്മാര്‍ക്കും ഈ പ്ലാറ്റ്ഫോമില്‍ തിളങ്ങാനാകുമെന്ന് താരം ചൂണ്ടിക്കാട്ടി. ജിമ്മില്‍ പോകുന്ന പുരുഷന്മാര്‍ തങ്ങളുടെ ശരീരം പ്രദര്‍ശിപ്പിക്കുന്നതിനെ ആരും കുറ്റപ്പെടുത്താറില്ലെന്ന് അശ്വിനി ഓര്‍മ്മിപ്പിച്ചു. ഒരാള്‍ തന്റെ ശരീരം എങ്ങനെ അവതരിപ്പിക്കണം എന്നത് വ്യക്തിപരമായ തിരഞ്ഞെടുപ്പും ആത്മവിശ്വാസവുമാണെന്ന് താരം കൂട്ടിച്ചേര്‍ത്തു. 

 മറ്റ് ക്രിയേറ്റര്‍മാരില്‍ നിന്ന് വ്യത്യസ്തമായി, വീഡിയോ അപ്ലോഡ് ചെയ്താല്‍ രണ്ട് മണിക്കൂറോളം സജീവമായിരുന്ന് കമന്റുകള്‍ക്ക് മറുപടി നല്‍കുന്നതാണ് തന്റെ രീതി എന്ന് അശ്വിനി പറയുന്നു. നിലവില്‍ പേജ് പൂട്ടിപ്പോയത് വലിയ ചര്‍ച്ചയായിരുന്നുവെങ്കിലും തന്റെ നിലപാടുകളില്‍ മാറ്റമില്ലെന്ന് താരം വ്യക്തമാക്കി.

purple halcyon aswini instagram account

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES