മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഹൃദയത്തിലേറ്റിയ ചിത്രമാണ് വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹൃദയം എന്ന ചിത്രം. ചിത്രത്തെപ്പോലെ തന്നെ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷക മലയാളികളുടെ ഹൃദയത്തിലാണ് ഇടം കണ്ടെത്തിയത്. ചിത്രത്തിലെ ഭൂരിഭാഗം താരങ്ങളും പുതുമുഖങ്ങള്‍ ആയിരുന്നു എന്നത് ചിത്രത്തിന്റെ പ്രത്യേകതയായിരുന്നു.
അത്തരത്തിലൊന്നാണ് സെല്‍വന്റെ മരണത്തില്‍ നിസ്സഹായയായി നില്‍ക്കുന്ന സെല്‍വിയുടെ കഥാപാത്രം. സെല്‍വി എന്ന തമിഴ് പെണ്‍ക്കൊടിയായി അഭിനയിച്ചത് സൈക്കോളജിസ്റ്റ് കൂടിയായ അഞ്ജലിയാണ്. ചിത്രത്തിലെ തന്നെ ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യനുമായി ജീവിതം പങ്കിടാനൊരുങ്ങുകയാണ് അഞ്ജലി.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചെത്തിയ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ഞങ്ങള്‍ പ്രണയത്തിലായതാണോ അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചിരിക്കുന്നത്.ഹൃദയംത്തിന്റെ നിര്‍മ്മാതാവായ വിശാഖ് ഇരുവര്‍ക്കും ആശംസ നേര്‍ന്നിട്ടുണ്ട്.
സംവിധാന രംഗത്തും മികവു തെളിയിച്ചിട്ടുളള ആദിത്യന്‍ കരിക്ക് ഫ്ളിക്ക് എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ആവറേജ് അമ്പിളിവെബ് സീരിസിന്റെ സംവിധായകനാണ്. ആദിത്യന്റെ സംവിധാനത്തില്‍ തന്നെ ഒരുങ്ങിയ നാളെയാണ് മംഗലംഎന്ന വീഡിയോ സോങ്ങില്‍ അഞ്ജലിയും അഭിനയിച്ചിട്ടുണ്ട്.