മൂന്നുമാസം പ്രായമായ മകള്‍ ആദ്വികയ്ക്ക് പാലൂട്ടിക്കൊണ്ട് ഡബ്ബ് ചെയ്യുന്ന നടി അഞ്ജലി നായരുടെ ചിത്രമാണ് പ്രേക്ഷകര്‍ കയ്യടികളോടെ ഏറ്റെടുക്കുന്നത്. ''ഒരു ഡബ്ബിങ് അപാരത'' എന്ന തലക്കെട്ടോടു കൂടി താരം തന്നെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.
തമിഴ് സംവിധായകന്‍ അരുണ്‍ സംവിധാനം ചെയ്ത നമന്‍ എന്ന ചിത്രത്തിന്റെ മലയാളം പതിപ്പിനുവേണ്ടിയുള്ള ഡബ്ബിങ് ആയിരുന്നു കുഞ്ഞിനേയും കയ്യില്‍ വച്ച് അഞ്ജലി ചെയ്തുകൊടുത്തത്. പ്രസവവും ശിശുപരിപാലനവും ജോലിക്ക് തടസമാകും എന്ന് കരുതുന്ന താരങ്ങള്‍ക്ക് ഒരു ഉത്തമ മാതൃകകൂടിയാണ് അഞ്ജലി.
ദൃശ്യം, ബെന്‍, ആറാട്ട് തുടങ്ങി അനവധി ചിത്രങ്ങളിലൂടെ സുപരിചിതയായി മാറിയ താരമാണ് അഞ്ജലി നായര്‍. ബെന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനു മികച്ച സ്വഭാവ നടിയ്ക്കുളള സംസ്ഥാന പുരസ്‌കാരവും അഞ്ജലി നേടിയിരുന്നു. ടെലിവിഷന്‍ ഷോകളിലൂടെയാണ് അഞ്ജലി കലാരംഗത്തെത്തുന്നത്.
റാം, മോണ്‍സ്റ്റര്‍ എന്നിവയാണ് അഞ്ജലിയുടെ പുതിയ ചിത്രങ്ങള്‍. മലയാളത്തിനു പുറമെ തമിഴ് ചലച്ചിത്ര ലോകത്തും അഞ്ജലി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.അഭിനയത്തിന് കുടുംബത്തിനോളം പ്രാധാന്യം കൊടുക്കുന്ന അഞ്ജലി, പ്രസവിച്ച് രണ്ടു മാസം കഴിഞ്ഞപ്പോള്‍ തന്നെ ചെയ്തുകൊണ്ടിരുന്ന മലയാള പടം പൂര്‍ത്തിയാക്കാന്‍ സെറ്റില്‍ എത്തിയിരുന്നു.