മലയാളസിനിമയിലെ മിക്ക പ്രശസ്ത നടിമാരും ബാലതാരമായി സിനിമയില്‍ എത്തിയവരാണ്. ബാലതാരമായി എത്തി മലയാളത്തിലും തമിഴിലും മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ച താരമാണ് ബേബി അനിഘ സുരേന്ദ്രന്‍. ആറുവയസിലാണ് സിനിമയിലേക്ക് അനിഘ എത്തിയത്.
മലയാള സിനിമയില്‍ ഏറെ പ്രിയങ്കരിയായ ബാലതാരമാണ് ബേബി അനിഖ. തമിഴിലും മലയാളത്തിലുമെല്ലാം സജീവമായ താരം വളരെ കുറച്ചു സമയം കൊണ്ടു തന്നെ സിനിമാരംഗത്തെ പല മുന്‍നിര താരങ്ങളോടൊപ്പം അഭിനയിച്ചു. ആസിഫ് അലിയുടേയും മംമ്ത മോന്‍ദാസിന്റേയും മകളായി കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ആറാം വയസില്‍ അനിഘ അഭിനയ രംഗത്തേക്ക് കടക്കുന്നത്.
മലയാളത്തില്‍ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അനിഘയെ തേടി തമിഴില്‍ നിന്നും അവസരങ്ങളെത്തിയത്. തമിഴില്‍ അജിത്ത്, ജയം രവി തുടങ്ങിയ താരങ്ങള്‍ക്കൊപ്പവും അനിഘ അഭിനയിച്ചിട്ടുണ്ട്. സിനിമകള്‍ക്കൊപ്പം മോഡലിങ്ങിലും അനിഘ തിളങ്ങുന്നുണ്ട്. സാരിയുടുത്തു മോഡേണ്‍ വസ്ത്രങ്ങള്‍ അണിഞ്ഞുമുള്ള അനിഘയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നേരത്തെ ആരാധകരെ അമ്പരപ്പിച്ചിരുന്നു. ചിത്രങ്ങള്‍ കണ്ട് ഇനി നായികയായി അനിഘയെ എന്ന് കാണാമെന്നാണ് ആരാധകര്‍ തിരക്കിയിരുന്നു. . മോഡേണ്‍ ലുക്കിലും ട്രെഡിഷണല്‍ ലുക്കിലും പ്രത്യക്ഷപ്പെട്ട താരം മണവാട്ടിയെ പോലെ അണിഞ്ഞൊരുങ്ങിയാണ് ഇത്തവണ എത്തിയിരിക്കുന്നത്.
രാജകുമാരിയെ പോലുണ്ട് എന്ന കമന്റുകള്‍ക്കും അതിശയത്തോടുള്ള ഇമോജികളും താരം മറുപടിയായി നല്‍കിയിട്ടുണ്ട്. രാകേഷ് മണ്ണാര്‍ക്കാട് എന്ന ഫോട്ടോഗ്രാഫറാണ് ഈ ഫോട്ടോഷൂട്ട് ഒരുക്കിയത്. 'യെന്നെ അറിന്താല്‍', 'വിശ്വാസം' എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമയിലും അനിഖ ശ്രദ്ധേയായിരുന്നു. 5 സുന്ദരികള്‍ എന്ന മലയാള ചിത്രത്തില്‍ സേതുലക്ഷ്മി എന്ന കഥാപത്രത്തെ അവതരിപ്പിച്ചതിന് മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിരുന്നു.