പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഡിസംബര്‍ 26 ചൊവ്വാഴ്ച പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു ചികിത്സയിലിരിക്കെ ഇന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
മലയാളത്തിലെ പ്രൊഫഷണല്‍ നാടകരംഗത്ത് ഗായകന്, നടന്, സംഗീത സംവിധായകന് എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കലാകാരനാണ് ആലപ്പി ബെന്നി. ആകാശവാണിയില്‍ 'എ' ഗ്രേഡ് ആര്‍ട്ടിസ്റ്റായിരുന്നു..
റോബര്‍ട്ട് ഫെര്‍ണാണ്ടസിന്റെയും ജയിന് ഫെര്‍ണാണ്ടസിന്റെയും പുത്രനായി ആലപ്പുഴയില്‍ ജനിച്ചു. പിതാവില്‍നിന്നു സംഗീതത്തിന്റെ ബാലപാഠങ്ങളും ഹാര്‍മോണിയം വായനയും പരിശീലിച്ച ബെന്നി, പിന്നീട് ചെല്ലന് ഭാഗവതര്‍, കുഞ്ഞുപണിക്കര്‍ ഭാഗവതര്‍ എന്നീ ഗുരുക്കന്മാരുടെ കീഴില്‍ സംഗീതമഭ്യസിച്ചു. സാംബശിവന്റെ സംഘത്തില്‍ ഹാര്‍മ്മോണിസ്റ്റായി കഥാപ്രസംഗവേദികളില്‍ എത്തിത്തുടങ്ങിയ ബെന്നി ബാബുരാജിന്റെ സഹായിയായി ചലച്ചിത്രരംഗത്തുമെത്തി. എം.ജി. സോമന്, ബ്രഹ്മാനന്ദന് തുടങ്ങിയവര്‍ക്കൊപ്പം തോപ്പില്‍ രാമചന്ദ്രന് പിള്ളയുടെ കായംകുളം കേരളാതിയേറ്റേഴ്സിലൂടെയാണു നാടകരംഗത്തെത്തിയതു്. പിന്നീട് സെയ്ത്താന്‍ ജോസഫിന്റെ ആലപ്പി തിയേറ്റേഴ്സ്, കായംകുളം പീപ്പിള്‍ തിയേറ്റേഴ്സ്, കൊല്ലം യൂണിവേഴ്സല്തുടങ്ങിയ സമിതികളുടെ നാടകങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളവതരിപ്പിച്ചു.[3] നൂറിലധികം നാടകഗാനങ്ങള്‍ക്കും ക്രിസ്തീയ ഭക്തിഗാനങ്ങളുള്‍പ്പെടെ നിരവധി ആല്‍ബങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്.
അപകടത്തെ തുടര്‍ന്ന് ഒരു കാലു മുറിച്ചാണ് ആദ്യം ബെന്നി ഗാന്ധിഭവനില്‍ എത്തുന്നത് തുടര്‍ന്ന് എട്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് ഗാന്ധിഭവനില്‍ നിന്നും തിരികെ പോയ ബെന്നി രണ്ടാമത്തെ കാലും തകരാറിലായി ദുരിത ജീവിതത്തില്‍ കഴിയുകയും ആരോരും തുണയില്ലാതെ പത്തനാപുരം ഗാന്ധിഭവന് സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന്റെ കരുണയില്‍ വീണ്ടും ഗാന്ധിഭവനില്‍ ഇടം നല്കി.. പുതിയ പ്രതീക്ഷകളുമായി ജീവിതം തുടങ്ങുമ്പോഴാണ് പെട്ടെന്നുള്ള മരണം സംഭവിച്ചത്