ഫഹദ് ഫാസിലിനെ നായകനാക്കി അഖില്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ കഥയും തിരക്കഥയും എഴുതി സംവിധാനവും എഡിറ്റിങ്ങും നിര്‍വ്വഹിച്ച ചിത്രമാണ് പാച്ചുവും അദ്ഭുതവിളക്കും.ഒരു യുവാവിന്റെ യാത്രയില്‍ നടക്കുന്ന സംഭവങ്ങളെ രസകരമായി അവതരിപ്പിക്കുകയാണ് ചിത്രം. ഇപ്പോളിതാ ചിത്രം കണ്ട നടന്‍ ശ്രീനിവാസന്‍ അഭിനന്ദിച്ചതായി സംവിധായകന്‍ അഖില്‍ സത്യന്‍ പങ്ക് വച്ചിരിക്കുകയാണ്.
സിനിമ കലക്കിയെന്നും മൈന്യൂട് ഇമോഷന്‍സ് ഇത്തരത്തില്‍ ക്യാപ്ചര്‍ ചെയ്യുന്ന ചിത്രം അടുത്ത കാലത്തൊന്നും കണ്ടിട്ടില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞതായി അഖില്‍ സത്യന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചു.
അഖില്‍ സത്യന്റെ കുറിപ്പ്
'പാച്ചു കണ്ടു. കലക്കി ! മൈന്യൂട് ഇമോഷന്‍സ് ഇങ്ങനെ ക്യാപ്ച്ചര്‍ ചെയ്ത സിനിമ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല. പാച്ചു - ഹംസധ്വനി റിലേഷന്‍ഷിപ്പ് എല്ലാം അസ്സലായിട്ടുണ്ട്. ഞാന്‍ ഇനി അഖിലിന്റെ കയ്യില്‍ നിന്നും ചിലതൊക്കെ പഠിക്കാന്‍ തീരുമാനിച്ചു!'
ആ ഫോണ്‍ കോളില്‍ നിന്ന് എനിക്കിത്രമാത്രമേ ഓര്‍ത്തെടുക്കാന്‍ കഴിയുന്നുള്ളൂ, കാരണം അദ്ദേഹത്തിന്റെ ശബ്ദം കേട്ട് എന്റെ ഹൃദയം കവിഞ്ഞൊഴുകുകയായിരുന്നു. എന്റെ ഗോ-ടൂ സിനിമകള്‍ മിക്കതും എഴുതിയത് അദ്ദേഹമാണ്.
അദ്ദേഹത്തിന്റെ ചിന്തകള്‍ നമുക്ക് അദ്ദേഹത്തിനോടുള്ള സ്‌നേഹം പോലെ വ്യക്തത നിറഞ്ഞതാണെന്ന് എനിക്ക് ഉറപ്പാണ്.എന്റെ അടുത്ത സിനിമയുടെ ജോലി ഔദ്യോഗികമായി ആരംഭിക്കുകയാണ്. പാച്ചുവിന് ലഭിച്ച അഭിനന്ദനങ്ങളില്‍ ഏറ്റവും പ്രചോദിപ്പിച്ചത് ഈ ഫോണ്‍ കോള്‍ ആണ്.
ഏപ്രിലില്‍ പുറത്തിറങ്ങിയ ചിത്രം മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് നേടിയത്. ഫുള്‍ മൂണ്‍ സിനിമയുടെ ബാനറിലാണ് എത്തിയത്. മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. വിജി വെങ്കടേഷ്, അഞ്ജന ജയപ്രകാശ്, ധ്വനി രാജേഷ്, വിനീത്, മോഹന്‍ ആകാഷെ, ഛായാ കദം, പീയൂഷ് കുമാര്‍, അഭിറാം രാധാകൃഷ്ണന്‍, അവ്യുക്ത് മേനോന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.