തെന്നിന്ത്യയിലെ ക്യൂട്ട് കപ്പിള്‍ ആണ് അജിത്തും ശാലിനിയും. ഇരുവരുടെയും ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മകനും റേസിംഗിന്റെ ആദ്യപാഠങ്ങള്‍ പഠിപ്പിക്കുകയാണ് അജിത്. എഫ്1 റേസര്‍ നരേന് കാര്ത്തിക്കേയനു കീഴില്‍ മകനെ പരിശീലിപ്പിക്കാന്‍ എത്തിയതായിരുന്നു അജിത്തും ശാലിനിയും.
റേസിങ് കരിയറില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് അജിത് വ്യക്തമാക്കിയിരുന്നു. മാസങ്ങള്‍ക്കു മുന്‍പാണ് അജിത് കുമാര്‍ സ്വന്തം റേസിങ് ടീമിനെ പ്രഖ്യാപിച്ചത്. 'അജിത് കുമാര്‍ റേസിങ്' എന്നാണ് അജിത്തിന്റെ റേസിങ് ടീമിന്റെ പേര്.
>അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യാണ് ഒടുവില്‍ റിലീസിനെത്തിയ അജിത് ചിത്രം. മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത