തെന്നിന്ത്യയിലെ സൂപ്പര്‍താര ജോഡിയാണ് ശാലിനിയും അജിത്തും. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും വളരെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ അജിത്ത് സജീവമല്ലെങ്കിലും ശാലിനി അടുത്തിടെ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയിരുന്നു. ഇപ്പോഴിതാ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ അജിത്തിന്റെ പുതിയ വീഡിയോയും ചിത്രങ്ങളും പങ്കുവച്ചിരിക്കുകയാണ് ശാലിനി.
ഇപ്പോഴിതാ ശാലിനി പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ അജിത്ത് തന്റെ കാര്‍ ശാന്തമായി ഓടിക്കുന്നത് കാണാം. ഒപ്പം 'ഉയിരും നീയേ ഉടലും നീയേ' എന്ന ഗാനവും പ്ലേ ചെയ്യുന്നുണ്ട്. ''യാത്രയ്ക്കിടെ അവന്റെ പ്രിയപ്പെട്ട ഗാനം പ്ലേ ചെയ്യുന്നു...' എന്ന ക്യാപ്ഷനും നല്‍കിയാണ് ശാലിനി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഇത് പങ്കുവച്ചിരിക്കുന്നത്. ശാലിനിയുടെ പുതിയ സ്റ്റോറിയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
രാധിക ശരത്കുമാറും നാസറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച അജിത്തിന്റെ ആദ്യകാല ചിത്രങ്ങളിലൊന്നായ 'പവിത്ര'യിലേതാണ് ഈ പാട്ട്. അജിത്ത് അതില്‍ ഒരു സഹകഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. എ.ആര്‍.റഹ്മാന്‍ ട്യൂണ്‍ ചെയ്ത് ഉണ്ണിക്കൃഷ്ണന്‍ ആലപിക്കുന്നതാണ് ഈ ഗാനം.