തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. നടി, മോഡല്‍ എന്നതില്‍ ഉപരി ഡോക്ടര്‍ കൂടിയാണ് ഐശ്വര്യ ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോളിതാ തന്റെ തെലുങ്ക് സിനിമയായ അമ്മുവിന് വെബ് ഒറിജിനല്‍ ഫിലിം റീജിയണല്‍,അവാര്‍ഡ് നേടിയ സന്തോഷം പങ്കിടുകയാണ്.
'ഇന്നലെ രാത്രി അമ്മുവിലെ പ്രധാന വേഷത്തിന് (തെലുങ്ക്) സ്ട്രീമിങ് അക്കാദമി അവാര്‍ഡ്‌സില്‍ മികച്ച നടിയായി.അമ്മു മികച്ച പ്രാദേശിക ചിത്രത്തിനും മികച്ച കഥയ്ക്കുമുള്ള പുരസ്‌കാരവും നേടിഅതുപോലെ രവിയായി എത്തിയ നവീന്‍ ചന്ദ്രയ്ക്ക് മികച്ച നടനുള്ള പുരസ്‌കാരവും കിട്ടി.
അമ്മു പോലൊരു സിനിമയില്‍ വിശ്വസിച്ചതിനും ഉയരാന്‍ ഞങ്ങളെ സഹായിച്ച ഒരു പ്ലാറ്റ്‌ഫോം നല്‍കിയതിനും പ്രൈം വീഡിയോയ്ക്ക് നന്ദി....' എന്ന ക്യാപ്ഷന്‍ നല്‍കിയാണ് താരം അവാര്‍ഡിനോപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.