ദുബൈയില്‍ ഒത്തുകൂടിയ യുവനായികമാരുടം ചിത്രം വൈറല്‍.അഹാന കൃഷ്ണ, റീനു മാത്യൂസ്, രജിഷ വിജയന്‍, നൂറിന്‍ ഷെരീഫ് എന്നിവരെയാണ് ചിത്രത്തില്‍ കാണുന്നത്. ദുബായില്‍ ഫ്രൂട്ട് ബേയുടെ ഉദ്ഘാടനത്തിന് എത്തിയതായിരുന്നു ഈ നായികമാര്‍. നടി ഐമ റോസും ഉദ്ഘാടന ചടങ്ങിനെത്തിയിരുന്നു.
ദുബായില്‍ സ്ഥിര താമസമാക്കിയ റീനു മാത്യൂസ് ആണ് ചിത്രങ്ങള്‍ സമൂഹമാദ്ധ്യമത്തില്‍ പങ്കുവച്ചത്. അതേസമയം ദുബായില്‍ എത്തിയ അഹാന തന്റെ പുതിയ സ്‌കൈ ഡൈവ് ചിത്രങ്ങളും പങ്കുവെച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. യാത്രകളും സാഹസികതയും ഏറെ ഇഷ്ടപ്പെടുന്ന അഹാന കഴിഞ്ഞ ജൂലൈയിലും സ്‌കൈ ഡൈവ് നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങളും വൈറലായതാണ്. ആകാശക്കാഴ്ചകള്‍ കാണാനായി ഇപ്പോള്‍ വീണ്ടും സ്‌കൈ ഡൈവ് നടത്തിയിരിക്കുകയാണ് താരം.