ബോട്ടിങ്ങിനിടെ പാട്ടുപാടി അഹാന; ട്രോളുമായി അനിയത്തി ഹന്‍സിക

Malayalilife
 ബോട്ടിങ്ങിനിടെ പാട്ടുപാടി അഹാന; ട്രോളുമായി അനിയത്തി ഹന്‍സിക

ടന്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ സോഷ്യല്‍മീഡിയയിലൂടെ എല്ലാ മലയാളികള്‍ക്കും ഇപ്പോള്‍ പരിചിതമാണ്. കൃഷ്ണ സിസ്റ്റേഴ്‌സ് എന്ന പേരില്‍ലാണ് നടന്റെ നാലു പെണ്‍മക്കളും ശ്രദ്ധനേടുന്നത്. സോഷ്യല്‍മീഡിയയില്‍ വളരെ ആക്ടീവായ നാലുപേര്‍ക്കും സ്വന്തം യൂട്ട്യൂബ് ചാനലുകളുമുണ്ട്. രസകരമായ വീഡിയോകളും ചിത്രങ്ങളുമൊക്കെ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അഹാന കൃഷ്ണ. ഇപ്പോള്‍ താരം പങ്കുവച്ച ഒരു പുതിയ വീഡിയോ ആണ് ശ്രദ്ധ നേടുന്നത്. നടി മാത്രമല്ല മികച്ച ഒരു പാട്ടുകാരി കൂടിയാണ് താനെന്ന് അഹാന തെളിയിച്ചിട്ടുണ്ട്.

പലപ്പോഴും തന്റെ പാട്ടുകള്‍ പങ്കുവച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ കുടുംബവുമൊത്ത് ഒരു ഔട്ടിങ്ങിനിടെ എടുത്ത വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. അനിയത്തിമാരായ ഹന്‍സികയ്ക്കും ഇഷാനിക്കും ഒപ്പമാണ് അഹാന. ബോട്ടിങ്ങിനിടെ ഒരു പാട്ടു പാടാമെന്ന് പറഞ്ഞ് കാറ്റേ  നീ വീശരുതിപ്പോള്‍ എന്ന ഗാനം അഹാന പാടുന്നുണ്ട്. എന്നാല്‍ ഇതിനിടെ അഹാനയുടെ പാട്ടിുന്റെ ഇടയ്ക്ക് വീശിക്കോ വീശിക്കോ എന്ന് പറഞ്ഞ് ട്രോളുകയാണ് ഹന്‍സിക.. വീഡിയോ കാണാം

Read more topics: # ahaana krishna,# new video,# with sisters
ahaana krishna new video with sisters

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES