Latest News

ചിരിപ്പൂരമൊരുക്കാന്‍ ബിജു മേനോന്‍ വീണ്ടും; ആദ്യരാത്രിയുടെ ട്രെയിലര്‍ പുറത്തിറങ്ങി; വെള്ളഇമൂങ്ങയ്ക്ക് ശേഷമെത്തുന്ന ബിജു-ജിജു കൂട്ടകെട്ടിന് കയ്യടിച്ച് ആരാധകരും 

Malayalilife
ചിരിപ്പൂരമൊരുക്കാന്‍ ബിജു മേനോന്‍ വീണ്ടും; ആദ്യരാത്രിയുടെ ട്രെയിലര്‍ പുറത്തിറങ്ങി; വെള്ളഇമൂങ്ങയ്ക്ക് ശേഷമെത്തുന്ന ബിജു-ജിജു കൂട്ടകെട്ടിന് കയ്യടിച്ച് ആരാധകരും 

ബിജു മേനോന്‍-ജിബു ജേക്കബ് കൂട്ടുക്കെട്ടിന്റെ പുതിയ ചിത്രം 'ആദ്യരാത്രി'യുടെ ട്രെയിലര്‍ പുറത്ത്. ചിത്രത്തിലെ നര്‍മ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ട്രെയിലര്‍ ആണ് പുറത്തുവിട്ടത്. വെള്ളിമൂങ്ങക്ക് ശേഷം ബിജുവും ജിബുവും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് 'ആദ്യരാത്രി'. 

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ പ്രശസ്തയായ അനശ്വര രാജന്‍ ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. വിജയരാഘവന്‍, അജു വര്‍ഗീസ്, മനോജ് ഗിന്നസ്, സര്‍ജനു, അശ്വിന്‍, ജയന്‍ ചേര്‍ത്തല, നസീര്‍ സംക്രാന്തി, പ്രശാന്ത് മുഹമ്മ, മാലാ പാര്‍വതി, പൗളി വത്സന്‍, സ്‌നേഹ, വീണ നായര്‍, ശോഭ സിങ് എന്നിവരും ചിത്രത്തിലുണ്ട്.

 കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് ഷാരിസും ജെബിനുമാണ്. ഛായാഗ്രഹണം ശ്രീജിത്ത് നായര്‍. ബിജിബാലാണ് സംഗീത സംവിധാനം. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് നിര്‍മാണം.


 

Read more topics: # biju menon,# adya ratri movie
adyaratri movie trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക