മലയാളത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടിയാണ് അതിഥി റാവുഹൈദരി.മമ്മൂട്ടി നായകനായ പ്രജാപതിയായിരുന്നു ആദ്യ സിനിമ. പിന്നീട് തെലുങ്കിലേക്കും ബോളിവുഡിലേക്കുമെത്തി താരം ഇന്ന് ഇന്ത്യന്‍ സിനിമയിലെ നിറ സാന്നിധ്യമാണ്.ഇത്രയും കാലം നിറഞ്ഞു നില്‍ക്കാന്‍ സാധിച്ചുവെങ്കിലും അതിഥിയുടെ സിനിമാ യാത്ര അത്ര സുഖകരമായ ഒന്നായിരുന്നില്ല. പലരെയും പോലെ വെല്ലുവിളികളും പ്രതിസന്ധികളും അതിഥിയ്ക്കും നേരിടേണ്ടി വന്നിട്ടുണ്ട്.
നല്ല വേഷങ്ങള്‍ ലഭിക്കാന്‍ കിടക്ക പങ്കിടണമെന്ന് തന്നോട് ആവശ്യപ്പെട്ടെന്നും നിരസിച്ചപ്പോള്‍ എട്ടുമാസം വീട്ടിലിരിക്കേണ്ടിവന്നെന്നുംതാരം അടുത്തിടെ വെളിപ്പെടുത്തി, എല്ലാ ഇന്‍ഡസ്ട്രിയിലുമുള്ള അധികാര ദുര്‍വിനിയോഗത്തെക്കുറിച്ച് ഞാന്‍ എന്നും സംസാരിക്കും. എന്നാല്‍ വ്യക്തിപരമായി ഞാന്‍ പേരുകള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ എന്റെ തീരുമാനമെടുത്തു. അതൊരു ഉറച്ച തീരുമാനം ആയിരുന്നു.
എങ്ങനെയാണ് ഒരാള്‍ക്ക് എന്നോട് അങ്ങനെ സംസാരിക്കാന്‍ ധൈര്യം വന്നത്. ആ തീരുമാനം എനിക്ക് കരുത്ത് പകരുകയും എനിക്കു വേണ്ടത് എന്താണെന്ന് ബോദ്ധ്യപ്പെടുകയും ചെയ്തു. 2013 എനിക്ക് പ്രയാസമേറിയ വര്‍ഷമായിരുന്നു. എന്റെ അച്ഛനെ നഷ്ടമായ വര്‍ഷം കൂടിയാണ്. എന്നാല്‍ 2014 മുതല്‍ എല്ലാം ശരിയായി തുടങ്ങി.' അദിതിയുടെ വാക്കുകള്‍. കരിയറിന്റെ തുടക്കകാലത്ത് അനുഭവിച്ച ദുരനുഭവത്തെക്കുറിച്ച് അദിതി പലപ്പോഴും തുറന്നുപറയാറുണ്ട്.പ്രജാപതി എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച അദിതി സൂഫിയും സുജാതയിലൂടെ പ്രേക്ഷക മനം കീഴടക്കി.