ഈയടുത്ത് ഇറങ്ങിയതില്‍ ഏറ്റവുമധികം വിമര്‍ശനം നേരിട്ട ടീസറായിരുന്നു പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റേത്. രാമായണത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലി ഖാന്‍, കൃതി സനോണ്‍ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.500 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രത്തിന്റെ ടീസര്‍ കാര്‍ട്ടൂണ്‍ പോലെയുണ്ട് എന്ന വിമര്‍ശനങ്ങളും ട്രോളുകളുമാണ് എത്തിയത്.
ഇപ്പോള്‍ ുരാണ കഥാപാത്രങ്ങള്‍ ചെയ്ത് കൈയടി നേടിയിട്ടുള്ള താരം അരുണ്‍ മണ്ടോല ആദി പുരുഷിന്റെ ടീസര്‍ കാലഹരണപ്പെട്ടതാണ് എന്ന് പറയുകയാണ്. ആദിപുരുഷിലെ എല്ലാ സീനുകളും ഗെയിം ഓഫ് ത്രോണ്‍സ്, പ്ലാനറ്റ് ഓഫ് ഏപ്‌സ്, ജംഗിള്‍ബുക്ക് എന്നിവയുടെ കോപ്പിയടിയാണ്. ഇന്ത്യന്‍ പ്രേക്ഷകരെ മനസിലാക്കുന്നതില്‍ സംവിധായകന്‍ പരാജയപ്പെട്ടു എന്ന് അരുണ്‍ പറയുന്നു
ബോളിവുഡിനെയും താരം വിമര്‍ശിച്ചു. ഹിന്ദുക്കളുടെ വൈകാരികതയെ മുതലെടുക്കാന്‍ ബോളിവുഡ് ശ്രമിക്കുകയാണ്. ഈ പ്രവണത തെറ്റാണ്. ഹോളിവുഡില്‍ നിന്നും ടോളിവുഡില്‍ നിന്നും കോപ്പിയടിക്കുകയാണ് ബോളിവുഡ് ചെയ്യുന്നത്.
ബോളിവുഡില്‍ ഇപ്പോള്‍ ആകെയുള്ളത് റൊമാന്റിക് ചിത്രങ്ങളും ആക്ഷന്‍ ചിത്രങ്ങളുമാണ്, ഇവയും കോപ്പിയാണ്. പഴയ പ്രമേയത്തില്‍ തന്നെ കുടുങ്ങിക്കിടക്കുകയാണ് ഇവര്‍. ഇന്നത്തെ പ്രേക്ഷകര്‍ക്ക് എന്താണ് വേണ്ടതെന്ന് ഇവര്‍ ചിന്തിക്കുന്നില്ല എന്നും അരുണ്‍ മണ്ടോല പറഞ്ഞു.