Latest News

35 അടി താഴ്ചയുളള കിണറ്റിലേക്ക് നടി നമിത വീണു; വൈറലാകുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്

Malayalilife
35 അടി താഴ്ചയുളള കിണറ്റിലേക്ക് നടി നമിത വീണു; വൈറലാകുന്ന വാര്‍ത്തയ്ക്ക് പിന്നിലെ സത്യം മറ്റൊന്ന്

തെന്നിന്ത്യന്‍ താരം നമിത കിണറ്റില്‍ വീണു എന്ന വാര്‍ത്തയാണ് ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ നിറയുന്നത്. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ പുതിയ സിനിമയായ ബൗ വൗവിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവം. കിണറിന് സമീപത്ത് ഫോണ്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു നമിത. ഇതിനിടെ മൊബൈല്‍ വഴുതി കിണറ്റില്‍ വീഴുകയായിരുന്നു. ഫോണ്‍ എത്തിപ്പിടിക്കാനുള്ള ശ്രമത്തിനിടെയാണ് നമിത കിണറ്റില്‍ വീണതെന്നാണ് പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ ഇതിന് പിന്നിലെ സത്യം മറ്റൊന്നാണ്. 

35 അടി താഴ്ചയുള്ള കിണറ്റിലേക്ക് നമിത വീണുവെന്നാണ് പ്രചരിക്കുന്നത്. എന്നാല്‍ സംഭവം ചിത്രീകരണത്തിനിടിയിലെ ഒരു രംഗം മാത്രമാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. സെറ്റില്‍ നിന്നവരെ പോലും സംഭവം ആദ്യം ഞെട്ടിച്ചു. സംവിധായകരായ ആര്‍എല്‍ രവി, മാത്യു സക്കറിയ എന്നിവര്‍ കട്ട് പറഞ്ഞപ്പോഴാണ് കൂടി നിന്നവര്‍ക്ക് വരെ സത്യം മനസിലായത്. 

ചിത്രത്തില്‍ നമിത കിണറ്റില്‍ വീഴുന്ന രംഗമുണ്ട്. നായ പ്രധാന വേഷത്തിലെത്തുന്നതാണ് ചിത്രം. ഒരാള്‍ അബദ്ധത്തില്‍ കിണറ്റില്‍ വീഴുന്നതും നായ രക്ഷയ്ക്ക് എത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. ഈ രംഗമാണ് കഴിഞ്ഞ ദിവസം ചിത്രീകരിച്ചത്. കിണറ്റില്‍ നിന്നുമുള്ള നമിതയുടെ ചിത്രവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്ന് അറിയാതെയാണ് വാര്‍ത്ത പ്രചരിക്കുന്നത്. 

മലയാളം ഉള്‍പ്പെടെ നാല് ഭാഷകളിലായി നിര്‍മ്മിക്കുന്ന 'ബൗ വൗ' തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ചിത്രീകരണം ആരംഭിച്ചു. ആര്‍ എല്‍ രവി, മാത്യു സ്‌ക്കറിയ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഒരു ബ്ലോഗറുടെ വേഷത്തില്‍ നമിത പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Read more topics: # actress namitha,# fall into well,# real truth
actress namitha fall into well real truth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES