Latest News

ഓണമെന്നാല്‍ മമ്മിയുടെ ഓണസദ്യ; ക്രിസ്തുമസ് കാലത്ത് ഓണാഘോഷത്തെക്കുറിച്ച് നടി നദിയ മൊയ്തു

Malayalilife
ഓണമെന്നാല്‍ മമ്മിയുടെ ഓണസദ്യ; ക്രിസ്തുമസ് കാലത്ത് ഓണാഘോഷത്തെക്കുറിച്ച് നടി നദിയ മൊയ്തു

കൊറോണ ഭീതിയിലും ഓണാഘോഷം ഒഴിവാക്കാനാകാത്ത ഒന്നാണ് മലയാളികള്‍ക്ക്. ഇത്തവണത്തെ ഓണത്തിനും ആരാധകര്‍ക്കായി ഓണവേശഷങ്ങള്‍ പങ്കുവച്ച് താരങ്ങള്‍ എത്തുന്നുണ്ട്.  ഓരോ താരങ്ങളും എവിടെ ആര്‍ക്കൊപ്പം ഓണം ആഘോഷിക്കുന്നു എന്നറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംഷയാണ്. 'താരങ്ങളുടെ ഓണം' സോഷ്യല്‍ മീഡിയകളിലും ടെലിവിഷന്‍ ചാനലുകളിലും ആഘോഷപൂര്‍വ്വം കൊണ്ടാടിബോള്‍ പ്രിയ നടി നദിയ മൊയ്തു തന്റെ വേറിട്ട ഓണത്തെക്കുറിച്ച് പറയുകയാണ്. 

'മമ്മിയുടെ നാട് തിരുവല്ലയും, ഡാഡിയുടെ നാട് തലശ്ശേരിയിലുമാണെങ്കിലും അവരുടെ ജോലി സംബന്ധമായി ഞങ്ങള്‍ പണ്ട് മുതലേ മുംബൈയിലാണ്. ഓണക്കാലത്ത് അവിടെ അവധിയില്ലാത്തതിനാല്‍ നാട്ടിലേക്ക് വരാന്‍ സാധിക്കില്ല. തിരുവോണത്തിന് മമ്മി സദ്യ ഒരുക്കും. പൂക്കളമിടും. കുട്ടികാലത്തെ ഓണ ഓര്‍മ്മകള്‍ അതാണ്. അടുത്തിടെയായി ഞങ്ങള്‍ ക്രിസ്മസ് കാലത്ത് ഡിസംബറില്‍ ആണ് ഓണം ആഘോഷിക്കുന്നത്. 

എന്റെ മൂത്ത മകള്‍ സനം ആ സമയത്താണ് അമേരിക്കയില്‍ നിന്ന് അവധിക്ക് വരിക. അപ്പോള്‍ അവള്‍ക്ക് എന്റെ മമ്മിയുണ്ടാക്കുന്ന സദ്യ വേണം എന്ന് നിര്‍ബന്ധമാണ്. കഴിഞ്ഞ വര്‍ഷം അവളുടെ കൂട്ടുകാരുമുണ്ടായിരുന്നു. മമ്മിയുടെ കേരള സദ്യ അവര്‍ക്കിടയിലും പ്രശസ്തമാണ്. പലപ്പോഴും എന്റെ സുഹൃത്തുക്കളുമുണ്ടാകും. ചുരുക്കത്തില്‍ ഓണം എന്നാല്‍ ഞങ്ങള്‍ക്ക് മമ്മിയുടെ ഓണ സദ്യയാണെന്നും താരം പറയുന്നു

1988 ല്‍ വിവാഹം കഴിഞ്ഞ് കുടുംബജീവിതത്തില്‍ ഒതുങ്ങികൂടിയ നദിയ പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ചെത്തുകയായിരുന്നു. എം.കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി' എന്ന ചിത്രത്തിലൂടെയായിരുന്നു നദിയയുടെ രണ്ടാം വരവ്. 'നീരാളി' എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി മലയാളത്തിലും ഒരിടവേളയ്ക്കു ശേഷം നദിയ അഭിനയിച്ചിരുന്നു.

ശിരീഷ് ഗോഡ്‌ബോലെയാണ് നദിയയുടെ ഭര്‍ത്താവ്. സനം, ജന എന്നിങ്ങനെ രണ്ടു പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക് ഉള്ളത്. ഏറെനാള്‍ അമേരിക്കയിലും യുകെയിലുമൊക്കെയായിരുന്ന നദിയ ഇപ്പോള്‍ ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം ചെന്നൈയില്‍ താമസിക്കുകയാണ്

actress nadiya moidu shares about her onam

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES