വില്ലന്‍ വേഷങ്ങളിലൂടെ സിനിമാആരാധകര്‍ക്ക് പ്രിയങ്കരനായ നടനാണ് ദേവന്‍. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളൊക്കെ നിമിഷനേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോള്‍ രാഷ്ട്രീയത്തിലേക്കും കടന്നിരിക്കയാണ് താരം. ഇപ്പോള്‍ ഗകുട്ടികള്‍ക്് സഹായഹസ്തവുമായി എത്തിയിരിക്കയാണ് പ്രിയതാരം.
കഴിഞ്ഞ ദിവസമാണ് നെന്മാറയില്‍ വച്ച് സര്‍ക്കാര്‍ ആശുപത്രിയില്‍ ആരോഗ്യ പ്രവര്‍ത്തകരേയും പോലീസുകാരേയും ആദരിക്കുന്ന ചടങ്ങില്‍ നടന്‍ ദേവനോട് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ജനമൈത്രി പോലീസുകാരും ഇക്കാര്യം ആവശ്യപ്പെട്ടത്. താരം ഇത് അംഗീകരിക്കുകയായിരുന്നു.
കിടപ്പു രോഗികളും സാമ്ബത്തികമായി ഒരുപാട് പിന്നില്‍ നില്‍ക്കുന്നതുമായ കുടുംബങ്ങളിലെ കുട്ടികള്‍ക്ക് പഠനാവശ്യത്തിനായി ടിവി താരം എത്തിക്കുകയായിരുന്നു താരം. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തകരും ജനമൈത്രി പോലീസുമാണ് ഇക്കാര്യം ദേവനോട് ആവശ്യപ്പെട്ടത്. നമുക്ക് റെഡിയാക്കാം എന്ന അദ്ദേഹത്തിന്റെ വാക്ക് രണ്ട് ദിവസത്തിനകം പാലിക്കപ്പെടുകയായിരുന്നു.
ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഫോര്‍ട്ട് ടൗണിന്റേയും, നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗിന്റെയും സഹായത്തോടെയാണിത്. അപകടത്തില്‍ ശരീരം തളര്‍ന്ന് കിടപ്പിലായ വക്കാവിലെ മണികണ്ഠന്റെയും, രോഗ ബാധിതയായി കിടപ്പിലായ പോത്തുണ്ടി ബോയിംഗ് കോളനിയിലെ റസിയയുടേയും വീടുകളില്‍ ദേവന്‍ നേരിട്ടെത്തി ടി.വി കൈമാറി. പാലിയേറ്റീവ് കോര്‍ഡിനേറ്ററായ സിനി, ജനമൈത്രി ഓഫീസര്‍ ഉജേഷ്, സി.എല്‍.എസ്.എല്‍ ഡയറക്ടര്‍ അശോക് നെന്മാറ, ജില്ലാ ഹോസ്പിറ്റല്‍ എ.ആര്‍.ടി കൗണ്‍സിലര്‍ അനിത കൃഷ്ണമൂര്‍ത്തി, എം.വിവേഷ് എന്നിവരാണ് ഇതിന് നേതൃത്വം നല്‍കിയത്.