മലയാളികള്‍ക്ക് ഉള്‍പ്പടെ തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമുള്ള ഒരു തമിഴ് നടനാണ് സൂര്യ. 25 വര്‍ഷത്തോളമായി തമിഴ് സിനിമ മേഖലയില്‍ സജീവമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്.സിനിമയിലെ തന്റെ നായികയെ ജീവിതപങ്കാളിയാക്കിയ നടന്റെ കുടുംബവിശേഷങ്ങള്‍ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഇപ്പോളിതാ താരത്തിന്റെ കുടുംബ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.
കുടുംബസമേതം ഒരു മ്യൂസിയം വിസിറ്റ് ചെയ്യാന്‍ പോയപ്പോഴുളള ചിത്രങ്ങളാണ് സൂര്യ പങ്കുവെച്ചിരിക്കുന്നത്. ജ്യോതികയും മക്കളായ ദിയയും ദേവും സൂര്യയുടെ അച്ഛനും ചിത്രങ്ങളില്‍ ഉണ്ട്. ഈ മ്യൂസിയം ജനങ്ങള്‍ക്കായി നിലനിര്‍ത്തുന്നതില്‍ തമിഴ്നാട് ഗവണ്‍മെന്റിന് നന്ദിയും താരം രേഖപ്പെടുത്തിയിട്ടുണ്ട്.
സൂര്യയുടെ ചിത്രങ്ങള്‍ക്ക് നിരവധി പേരാണ് കമന്റുകളും ലൈക്കുകളും നല്‍കിയിരിക്കുന്നത്. മക്കള്‍ക്കൊപ്പമുളള അധികം ചിത്രങ്ങള്‍ ഒന്നും സൂര്യ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കാറില്ല. അതിനാല്‍ ഈ ചിത്രങ്ങളില്‍ അവരെ കാണാന്‍ കഴിഞ്ഞതിലുളള സന്തോഷം ആരാധകര്‍ക്ക് ഉണ്ട്.