Latest News

നിങ്ങളുടെ ഡെഡിക്കേഷന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പ്രഭാസ്;  'നാഴികക്കല്ലായി മാറട്ടെ എന്നതില്‍ കുറഞ്ഞതൊന്നും ആശംസിക്കാനില്ലെന്ന് മിഥുന്‍ മാനുവല്‍; ആശംസകളുമായി ഉണ്ണി മുകുന്ദനും; ആടുജീവിതത്തിന് ആശംസകളുമായി താരങ്ങളും

Malayalilife
നിങ്ങളുടെ ഡെഡിക്കേഷന്‍ ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്ന് പ്രഭാസ്;  'നാഴികക്കല്ലായി മാറട്ടെ എന്നതില്‍ കുറഞ്ഞതൊന്നും ആശംസിക്കാനില്ലെന്ന് മിഥുന്‍ മാനുവല്‍; ആശംസകളുമായി ഉണ്ണി മുകുന്ദനും; ആടുജീവിതത്തിന് ആശംസകളുമായി താരങ്ങളും

പ്രഖ്യാപനം മുതല്‍ മലയാളികള്‍ നെഞ്ചേറ്റിയ ചിത്രം ആടുജീവിതം ഇന്ന് റിലീസ് ചെയ്യുകയാണ്. മലയാള സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരുന്ന സിനിമ തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍ മലയാള സിനിമാ പ്രവര്‍ത്തകരും ആശംസകളുമായെത്തിയിരിക്കുകയാണ്. നടന്‍ ഉണ്ണി മുകുന്ദന്‍, സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസ് പ്രഭാസ് തുടങ്ങിയവരാണ് ആടുജീവിതത്തിന് ആശംസ നേര്‍ന്നിരിക്കുന്നത്.

പൃഥ്വിരാജിന്റെ ഡെഡിക്കേഷന്‍ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്നും ആടുജീവിതത്തിനായി അദ്ദേഹം ഏറെ അധ്വാനിച്ചിട്ടുണ്ടെന്ന് അറിയാമെന്നും പ്രഭാസ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അര്‍ഹിക്കുന്ന വിജയങ്ങള്‍ ഇനിയും ആടുജീവിതത്തെ കാത്തിരിക്കുന്നു എന്നും പ്രഭാസ് കുറിച്ചു.

'നാഴികക്കല്ലായി മാറട്ടെ എന്നതില്‍ കുറഞ്ഞതൊന്നും ആശംസിക്കാനില്ല,' എന്നാണ് മിഥുന്‍ മാനുവല്‍ തോമസിന്റെ പോസ്റ്റ്.'പൃഥ്വിക്കും സംവിധായകന്‍ ബ്ലെസിക്കും സിനിമയുടെ മറ്റു അണിയറപ്രവര്‍ത്തകര്‍ക്കും ആശംസകള്‍' എന്നാണ് ഉണ്ണി മുകുന്ദന്‍ സമൂഹ മാധ്യമങ്ങളില്‍ കുറിച്ചിരിക്കുന്നത്. ഒപ്പം പൃഥ്വിരാജ് ഇന്‍സ്പിരേഷന്‍ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട് 

കമല്‍ ഹാസന്‍, മണിരത്‌നം, സൂര്യ, പ്രഭാസ് ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ സിനിമാ പ്രവര്‍ത്തകര്‍ സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
 

Read more topics: # ആടുജീവിതം
aadujeevitham prabhas and unni mukundan and midhun manuel

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES