Latest News

സലീംകുമാര്‍ സന്തോഷ് കീഴാറ്റൂരും പ്രധാന കഥാപാത്രങ്ങളാകുന്ന ആ മുഖങ്ങള്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് എത്തി

Malayalilife
സലീംകുമാര്‍ സന്തോഷ് കീഴാറ്റൂരും പ്രധാന കഥാപാത്രങ്ങളാകുന്ന ആ മുഖങ്ങള്‍ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് എത്തി

ലീംകുമാര്‍,രാജീവ് രാജന്‍,ജയശങ്കര്‍, സന്തോഷ് കീഴാറ്റൂര്‍, ജിതിന്‍ പാറമേല്‍, റോഷ്‌ന കിച്ചു,രേണു സൗന്ദര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിന്റോ തെക്കിനിയത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആ മുഖങ്ങള്‍ 'എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി.വിഷ്ണു മേനോന്‍, ജിതിന്‍ പാറമേല്‍, ധീരജ് മേനോന്‍,റിന്റോ ആന്റോ, രഞ്ജിത് ശങ്കര്‍, ജിന്റോ തെക്കിനിയത്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന 'ആ മുഖങ്ങള്‍ 'ബിഗ് ഗ്യാലറി ഫിലിംസിന്റെ ബാനറില്‍ ജെ ആര്‍ ജെ അവതരിപ്പിക്കുന്നു.

പവി കെ പവന്‍,ആര്‍ ആര്‍ വിഷ്ണു,അന്‍സൂര്‍ പി എം,ഡെനിന്‍ സെബി എന്നിവര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.ഹരിത ഹരിബാബു എഴുതിയ വരികള്‍ക്ക് ബിബിന്‍ അശോക് സംഗീതം പകരുന്നു.എഡിറ്റര്‍-ഏകലവ്യന്‍.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ശ്രീകുമാര്‍ ചെന്നിത്തല,കല-അരുണ്‍ പി അര്‍ജ്ജുന്‍, മേക്കപ്പ്-ഷൈന്‍ നീലന്‍ക്കര,മനു കെ എസ്, വസ്ത്രാലങ്കാരം-അക്ഷയ പ്രേമാനന്ദ്, സ്റ്റില്‍സ്-ലിബസ് അലോന്‍സോ, അസോസിയേറ്റ് ഡയറക്ടര്‍-നിധീഷ് ഇരട്ടി,രാജീവ് രാജന്‍, ജിതിന്‍ പാറമേല്‍, ശ്യാം കല്ലുങ്കല്‍,ഡി ഐ-ലിജു പ്രഭാകര്‍.

ഒരു മനുഷ്യന്റെ  വിജയത്തിനും പരാജയത്തിനും പുറകില്‍ ചില മുഖങ്ങള്‍ ഉണ്ടായിരിക്കും. ആ മുഖങ്ങളെ തേടി റിട്ടേര്‍ഡ്  സ്‌കൂള്‍ അധ്യാപകനായ  രഘുനാഥന്റെ സംഭവ ബഹുലമായ യാത്രയാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.വാര്‍ത്ത പ്രചരണം-എ എസ് ദിനേശ്.

Read more topics: # ആ മുഖങ്ങള്‍
aa mukhangal poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES