Latest News

സത്യം പറയാന്‍ പേടിക്കണോ എന്ന ചോദ്യവുമായി ദിലീപ്; റാഫി ചിത്രം 'വോയിസ് ഓഫ് സത്യനാഥന്‍' ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

Malayalilife
സത്യം പറയാന്‍ പേടിക്കണോ എന്ന ചോദ്യവുമായി ദിലീപ്; റാഫി ചിത്രം 'വോയിസ് ഓഫ് സത്യനാഥന്‍' ഒഫീഷ്യല്‍ ടീസര്‍ പുറത്ത്

നപ്രിയ നായകന്‍ ദിലീപിനെ കേന്ദ്ര കഥാപാത്രമാക്കി റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍' എന്നചിത്രത്തിന്റെ ഒഫീഷ്യല്‍ ടീസര്‍ റിലീസായി. ജോജു ജോര്‍ജ്, അനുപം ഖേര്‍, മകരന്ദ് ദേശ്പാണ്ഡെ, അലന്‍സിയര്‍ ലോപ്പസ്, ജഗപതി ബാബു, ജാഫര്‍ സാദിഖ് (വിക്രം ഫൈയിം),സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, ജനാര്‍ദ്ദനന്‍, ബോബന്‍ സാമുവല്‍, ബെന്നി പി നായരമ്പലം, ഫൈസല്‍, ഉണ്ണിരാജ, വീണാ നന്ദകുമാര്‍, സ്മിനു സിജോ,അംബിക മോഹന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഒപ്പം അനുശ്രീ അതിഥി താരമായി പ്രത്യക്ഷപ്പെടുന്നുണ്ട്.പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈന ടൗണ്‍, തെങ്കാശിപ്പട്ടണം,റിംങ് മാസ്റ്റര്‍ എന്നി ചിത്രങ്ങള്‍ക്കു ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് ' 'വോയിസ് ഓഫ് സത്യനാഥന്‍ '.

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്,രാജന്‍ ചിറയില്‍എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-മഞ്ജു ബാദുഷ,നീതു ഷിനോജ്,കോ പ്രൊഡ്യൂസര്‍-രോഷിത് ലാല്‍ വി 14 ലവന്‍ സിനിമാസ്, പ്രിജിന്‍ ജെ പി,ജിബിന്‍ ജോസഫ് കളരിക്കപ്പറമ്പില്‍ (യു ഏ ഇ).റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണമെഴുതുന്നത്. 

ഛായാഗ്രഹണം-സ്വരുപ് ഫിലിപ്പ്,സംഗീതം-അങ്കിത് മേനോന്‍,എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, വസ്ത്രാലങ്കാരം-സമീറ സനീഷ്, കല സംവിധാനം-എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഡിക്സണ്‍ പൊടുത്താസ്,മേക്കപ്പ്- റോണക്സ് സേവ്യര്‍, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടര്‍-മുബീന്‍ എം റാഫി, ഫിനാന്‍സ് കണ്‍ട്രോളര്‍- ഷിജോ ഡൊമനിക്,റോബിന്‍ അഗസ്റ്റിന്‍,ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്-മാറ്റിനി ലൈവ്, സ്റ്റില്‍സ്-ശാലു പേയാട്, ഡിസൈന്‍-ടെന്‍ പോയിന്റ്,പി ആര്‍ ഒ-എ എസ് ദിനേശ്.

Voice Of Sathyanathan Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES