Latest News

എല്ലാ എടമും നമ്മ എടം; വിജയുടെ ആക്ഷനും നൃത്തച്ചുവടുകളും കോര്‍ത്തിണക്കി വാരിസ് ട്രെയിലര്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒരു കോടിയിലധികം പേര്‍

Malayalilife
 എല്ലാ എടമും നമ്മ എടം; വിജയുടെ ആക്ഷനും നൃത്തച്ചുവടുകളും കോര്‍ത്തിണക്കി വാരിസ് ട്രെയിലര്‍; മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടത് ഒരു കോടിയിലധികം പേര്‍

രാധകര്‍ വലിയ പ്രതീക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന ദളപതി വിജയ് ചിത്രമായ വാരിസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.  മണിക്കൂറുകള്‍ക്കൊണ്ട്  ട്രെയിലര്‍ ഒരു കോടിയിലധികം പേരാണ് കണ്ടത്.ട്രെയിലര്‍ യൂട്യൂബില്‍ തരംഗം സൃഷ്ടിക്കുക ആണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് ദില്‍ രാജു ഓഡിയോ ലോഞ്ചില്‍ പറഞ്ഞതുപോലെ, ചിത്രം എല്ലാ വിഭാഗം വിജയ് ആരാധകരെയും ലക്ഷ്യവെച്ചുള്ള ഒരു സമ്പൂര്‍ണ്ണ ഫാമിലി എന്റര്‍ടെയ്നര്‍ ആണെന്ന പ്രതീക്ഷ തന്നെയാണ് ട്രെയിലര്‍ നല്‍കിയിരിക്കുന്നത്. 

വംശി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമ്പന്നനായ ഒരു സംരംഭകന്റെ അനന്തരാവകാശിയുടെ വേഷത്തിലാണ് വിജയ് എത്തുന്നത്.കുടുംബ കഥയ്ക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.ആക്ഷന്‍ സീനും പാട്ടും സംഭാഷണവുകൊണ്ട് നിറഞ്ഞ ട്രെയിലര്‍ ഇതിനോടകം വൈറലായികഴിഞ്ഞു. രണ്ടര മിനിറ്റോളം ദൈര്‍ഘ്യമുള്ളതാണ് ട്രെയിലര്‍

തെലുങ്കിലും വാരിസ് ഒരുങ്ങുന്നുണ്ട്. രശ്മിക മന്ദാനയാണ് നായിക. എസ് ജെ സൂര്യയും പ്രധാന വേഷത്തില്‍ എത്തുന്നു . വിജയ്യും എസ് ജെ സുര്യയും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്നതാണ് വാരിസിന്റെ മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ വിജയ് ഗാനം ആലപിക്കുന്നുണ്ട്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എസ് തമന്‍ നിര്‍വഹിക്കുന്നു. 13 വര്‍ഷങ്ങള്‍ക്കു ശേഷം പ്രകാശ് രാജും വിജയ്യും ഒന്നിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയും വാരിസിനുണ്ട്.

ശരത്കുമാര്‍, പ്രഭു, പ്രകാശ് രാജ്, ഷാം, ശ്രീകാന്ത്, ഖുശ്ബു, യോഗി ബാബു, ജയസുധ, സംഗീതാ ക്രിഷ്, സംയുക്ത ഷണ്‍മുഖനാഥന്‍, നന്ദിനി റായ്, ഗണേഷ് വെങ്കട്ടരാമന്‍, ശ്രീമാന്‍, വി.ടി. ഗണേശന്‍, ജോണ്‍ വിജയ്, ഭരത് റെഡ്ഡി, സഞ്ജന എന്നിവരാണ് മറ്റഭിനേതാക്കള്‍.

Varisu Official Trailer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക