Latest News

കോളേജ് അധ്യാപകനായി ധനുഷ്; ആക്ഷന്‍ സീനുകള്‍ കോര്‍ത്തിണക്കി എത്തിയ വാത്തി ടീസര്‍  കാണാം

Malayalilife
കോളേജ് അധ്യാപകനായി ധനുഷ്; ആക്ഷന്‍ സീനുകള്‍ കോര്‍ത്തിണക്കി എത്തിയ വാത്തി ടീസര്‍  കാണാം

നുഷ് നായകനായി എത്തുന്ന'വാത്തി'എന്ന സിനിമയുടെ ടീസര്‍ പുറത്ത്. ഫൈറ്റ് സീനുകള്‍ കോര്‍ത്തിണക്കിയാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്. ബാല മുരുകന്‍ എന്നാണ് ധനുഷിന്റെ കഥാപാത്രത്തിന്റെ പേര്. കോളേജ് അധ്യാപകനായാണ് ധനുഷ് ഈ ചിത്രത്തിലെത്തുന്നത്. സംയുക്ത മേനോനാണ് നായിക. സിത്താര എന്റര്‍ടൈന്‍മെന്റ്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. 

അഴിമതി നിറഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പോരാടുന്ന ഒരു അധ്യാപകനാണ് ധനുഷ് ചെയ്യുന്ന കഥാപാത്രമെന്നാണ് ഇപ്പോള്‍ കിട്ടുന്ന സൂചന. വാത്തിയുടെ സംവിധാനവും തിരക്കഥയും നിര്‍വഹിക്കുന്നത് വെങ്കി അറ്റ്ലൂരിയാണ്.
 
വിദ്യാഭ്യാസം എന്നത് പുസ്തകങ്ങള്‍, മാര്‍ക്കുകള്‍, ഫലങ്ങള്‍ എന്നിവയെക്കാള്‍ കൂടുതലാണ്. ചോക്കിന്റെയും വെല്ലുവിളികളുടെയും ശരിയായ മിശ്രിതം ഭാവി തലമുറയെ രൂപപ്പെടുത്തും എന്നാണ് ടീസറിന് നല്‍കിയ അടിക്കുറിപ്പ്.

തമിഴ്, തെലുഗ് ഭാഷകളില്‍ എത്തുന്ന ചിത്രത്തിന് തമിഴില്‍ വാത്തിയെന്നും തെലുങ്കില്‍ സര്‍ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്.സായ് കുമാര്‍, സമുദ്രക്കനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ്, ആടുകളം നരേന്‍, ഇളവരസു, മൊട്ട രാജേന്ദ്രന്‍, ഹരീഷ് പേരടി, പ്രവീണ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Read more topics: # ധനുഷ് ,# വാത്തി
Vaathi Teaser Dhanush Samyuktha

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക