Latest News

മകനോടൊപ്പം ചേര്‍ന്ന് ശാന്തമ്മയും പ്രിയങ്കയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു;പ്രിയങ്കയുടെ ആത്മഹത്യയില്‍ രാജന്‍ പി ദേവിന്റെ കുടുംബം അഴിക്കുള്ളിലേക്ക്

Malayalilife
 മകനോടൊപ്പം ചേര്‍ന്ന് ശാന്തമ്മയും പ്രിയങ്കയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു;പ്രിയങ്കയുടെ ആത്മഹത്യയില്‍ രാജന്‍ പി ദേവിന്റെ കുടുംബം അഴിക്കുള്ളിലേക്ക്

 വട്ടപ്പാറയില്‍ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭര്‍ത്താവും രാജന്‍ പി ദേവിന്റെ മകനുമായ ഉണ്ണി പി ദേവിനൊപ്പം അമ്മ ശാന്തമ്മയും കുടുങ്ങും. ഉണ്ണിയെ കഴിഞ്ഞ ദിവസം വട്ടപ്പാറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഉണ്ണിയുടെ അമ്മ ശാന്തമ്മയുടെ അറസ്റ്റും ഉടനുണ്ടാകും. കോവിഡ് ബാധയെ തുടര്‍ന്ന് ക്വാറന്റൈനിലാണ് അവരിപ്പോള്‍. ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞാലുടന്‍ അറസ്റ്റുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മകനോടൊപ്പം ചേര്‍ന്ന് ശാന്തമ്മയും പ്രിയങ്കയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നു. എറണാകുളത്ത് ഫ്ളാറ്റില്‍ താമസിക്കുന്ന ഇവര്‍ ഇടയ്ക്കിടെ മകനോടൊപ്പം വന്ന് ആഴ്‌ച്ചകളോളം താമസിക്കാറുണ്ടായിരുന്നു. ഇവര്‍ വരുന്ന ദിവസങ്ങളിലായിരുന്നു ഉണ്ണി പ്രിയങ്കയെ കൂടുതല്‍ ഉപദ്രവിക്കുന്നതും.

മരിക്കുന്നതിന് കറച്ചുദിവസം മുമ്ബ് പ്രിയങ്കയോട് വഴക്കിട്ട് ഉണ്ണി മുറിയില്‍ കയറി കതകടച്ചിരുന്നപ്പോള്‍ പ്രിയങ്ക വാതിലില്‍ തട്ടി വാതില്‍ തുറക്കാനാവശ്യപ്പെട്ടു. കുറേ നേരമായിട്ടും വാതില്‍ തുറക്കാതായപ്പോള്‍ മുട്ടലിന്റെ ശക്തി കൂടി. ഇത് കേട്ട് പുറത്തിറങ്ങി വന്ന ശാന്തമ്മ പ്രിയങ്കയെ അസഭ്യം പറയുകയും മുടിയില്‍ കുത്തിപ്പിടിച്ച്‌ ഉപദ്രവിക്കുകയും ചെയ്തിരുന്നു. വീട്ടിലെത്തിയ പ്രിയങ്ക ഇത് ബന്ധുക്കളോട് പറഞ്ഞിരുന്നു. വട്ടപ്പാറ പൊലീസിന് നല്‍കിയ പരാതിയിലും ഇത് സൂചിപ്പിച്ചിരുന്നു.

പൊലീസ് അന്വേഷണത്തില്‍ പരാതി ശരിയാണെന്നും പലതവണ ശാന്തമ്മ പ്രിയങ്കയെ ഉപദ്രവിച്ചിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശാന്തമ്മയെ കസ്റ്റഡിയിലെടുക്കാന്‍ തീരുമാനിച്ചത്. പ്രിയങ്കയുടെ അത്മഹത്യയില്‍ ശാന്തമ്മയുടെ പങ്കും അന്വേഷിക്കും. ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് ഉണ്ണി പി ദേവിനെ കഴിഞ്ഞ ദിവസം വട്ടപ്പാറ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

അതേസമയം പ്രിയങ്കയുടെ ഫോണില്‍ നിന്നും അവസാനകോള്‍ ഉണ്ണിയുടെ ഫോണിലേയ്ക്കായിരുന്നു എന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് തവണയാണ് പ്രിയങ്ക ഉണ്ണിയെ വിളിച്ചിട്ടുള്ളത്. ഈ കോളുകള്‍ പ്രിയങ്കയുടെ ആത്മഹത്യയ്ക്ക് പ്രേരണയായിട്ടുണ്ടെന്നും പൊലീസ് സംശയിക്കുന്നു. ഇതും അന്വേഷിക്കും.

ജീവനൊടുക്കുന്നതിന് തലേദിവസമാണ് ഉണ്ണിക്കെതിരേ പ്രിയങ്ക വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കിയത്.. ഗാര്‍ഹിക പീഡനത്തിനിരയായെന്നും ഉണ്ണി നിരന്തരം ഉപദ്രവിച്ചെന്നുമായിരുന്നു പ്രിയങ്കയുടെ പരാതി. അങ്കമാലിയില്‍ ഉണ്ണിയുടെ വീട്ടിലാണ് പ്രിയങ്കയും താമസിച്ചിരുന്നത്. ജീവനൊടുക്കുന്നതിന് രണ്ടുദിവസം മുമ്ബ് പ്രിയങ്കയെ ഉപദ്രവിച്ച ശേഷം ഉണ്ണി വീട്ടില്‍നിന്ന് ഇറക്കിവിട്ടു. തുടര്‍ന്ന് പ്രിയങ്ക സഹോദരന്‍ വിഷ്ണുവിനെ വിളിച്ചുവരുത്തി സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു. അതിന് മുമ്ബ് അങ്കമാലി പൊലീസിലും പരാതി നല്‍കിയിരുന്നു.

വീട്ടില്‍ എത്തിയ ശേഷമാണ് വട്ടപ്പാറ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിനുശേഷം വീട്ടിലെത്തിയ പ്രിയങ്ക കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടില്‍നിന്ന് പുറത്താക്കിയ ശേഷം ഉണ്ണി പ്രിയങ്കയെ അസഭ്യം പറയുന്ന വീഡിയോ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. പ്രിയങ്ക സ്വന്തം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്ത ദൃശ്യങ്ങളായിരുന്നു ഇത്. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഉണ്ണി ഭാര്യയെ തെറിവിളിക്കുന്നത്. ഇതിനൊപ്പം ഉണ്ണിയുടെ ആക്രമണത്തില്‍ പരിക്കേറ്റതിന്റെ പാടുകളും പ്രിയങ്ക ഫോണില്‍ റെക്കോഡ് ചെയ്തിരുന്നു. ഇതും ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു.

2019-ലാണ് പ്രിയങ്കയും ഉണ്ണിയും വിവാഹിതരായത്. കായിക അദ്ധ്യാപികയായിരുന്ന പ്രിയങ്കയും ഉണ്ണിയും പരിചയത്തിലാവുകയും പിന്നീട് വീട്ടുകാരുടെ സമ്മതപ്രകാരം വിവാഹിതരാവുകയുമായിരുന്നു. വിവാഹസമയത്ത് മുപ്പത് പവനോളമാണ് പ്രിയങ്കയുടെ വീട്ടുകാര്‍ നല്‍കിയത്. വിവാഹശേഷം വാഹനം വാങ്ങാനും ഫ്‌ളാറ്റ് വാങ്ങാനും പണം നല്‍കി. എന്നാല്‍ ഇതിനുശേഷവും ഉണ്ണി പി.രാജന്‍ദേവ് പണം ആവശ്യപ്പെട്ട് പ്രിയങ്കയെ നിരന്തരം മര്‍ദിച്ചിരുന്നു എന്നാണ് ആരോപണം.

Unni Rajan P Dev mother have case in priyanka death

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES