Latest News

50 കളിലെ അദ്ദേഹത്തെ നോക്കിക്കൊണ്ട് ഞാന്‍ പറയും ഭാഗ്യമുണ്ടെങ്കില്‍ മക്കള്‍ക്ക് അദ്ദേഹത്തിന്റെ ജെനററ്റിക് മെറ്റീരിയലെങ്കിലും കിട്ടും; തന്നേക്കാള്‍ കുടുംബത്തെ സ്നേഹിക്കുന്ന അക്ഷയ് കുമാറിനെക്കുറിച്ച് ട്വിങ്കിള്‍ ഖന്ന കുറിച്ചത്

Malayalilife
 50 കളിലെ അദ്ദേഹത്തെ നോക്കിക്കൊണ്ട് ഞാന്‍ പറയും ഭാഗ്യമുണ്ടെങ്കില്‍ മക്കള്‍ക്ക് അദ്ദേഹത്തിന്റെ ജെനററ്റിക് മെറ്റീരിയലെങ്കിലും കിട്ടും; തന്നേക്കാള്‍ കുടുംബത്തെ സ്നേഹിക്കുന്ന അക്ഷയ് കുമാറിനെക്കുറിച്ച് ട്വിങ്കിള്‍ ഖന്ന കുറിച്ചത്

ബോളിവുഡിലെ സൂപ്പര്‍താരജോഡികളാണ് അക്ഷയ് കുമാറും ട്വിങ്കിള്‍ ഖന്നയും. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ ദമ്പതികള്‍ വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോള്‍ ശ്രദ്ധനേടുന്നത് അക്ഷയ് കുമാറിന് ഫാദേഴ്സ് ഡേ ആശംസകള്‍ നേര്‍ന്നുകൊണ്ട് ട്വിങ്കിള്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകളാണ്. അക്ഷയ്നെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചതിനു പിന്നിലെ കാരണമാണ് ട്വിങ്കിള്‍ വെളിപ്പെടുത്തിയത്. 

ചില കാര്യങ്ങള്‍ അറിഞ്ഞതുകൊണ്ടാണ് ഞാന്‍ മിസ്റ്റര്‍ കെയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചത്. അദ്ദേഹത്തിന്റെ കുടുംബവുമായുള്ള ബന്ധം കണ്ടപ്പോള്‍ മികച്ച അച്ഛനായിരിക്കുമെന്ന് ഞാന്‍ മനസിലാക്കി. കൂടാതെ എന്റെ ഭാവി കുട്ടികള്‍ക്ക് അദ്ദേഹത്തിന്റെ മികച്ച ജീനുകള്‍ കിട്ടുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. 50കളിലെ അദ്ദേഹത്തെ നോക്കിക്കൊണ്ട് ഞാന്‍ പറയും, ഭാഗ്യമുണ്ടെങ്കില്‍ മക്കള്‍ക്ക് അദ്ദേഹത്തിന്റെ പാതി ജനെറ്റിക് മെറ്റീരിയലെങ്കിലും കിട്ടും. തന്നേക്കാള്‍ തന്റെ കുടുംബത്തെ സ്നേഹിക്കുന്ന മനുഷ്യന് ഹാപ്പി ഫാദേഴ്സ് ഡേ. - ഷര്‍ട്ട് ലെസ്സായി നില്‍ക്കുന്ന അക്ഷയ്ക്കൊപ്പമുള്ള ചിത്രത്തിനൊപ്പമാണ് ട്വിങ്കിളിന്റെ കുറിപ്പ്. 

പിന്നാലെ മറുപടിയുമായി അക്ഷയ്കുമാര്‍ രംഗത്തെത്തി. സൗന്ദര്യത്തിനായുളള ജനറ്റിക് ഡിപ്പാര്‍ട്ട്മെന്റ് നീ എന്നെ ഏല്‍പ്പിച്ചു. നമ്മുടെ കുട്ടികളുടെ ബുദ്ധിയില്‍ ഞാന്‍ നിന്നെയാണ് വിശ്വസിക്കുന്നത്. അവരെക്കൊണ്ട് പുസ്തകങ്ങള്‍ വായിപ്പിക്കൂ എന്നാണ് അക്ഷയ് കുമാര്‍ കുറിച്ചത്.

Twinkle Khanna reveals why she married Akshay Kumar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES