Latest News

ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞ് തുറമുഖം ടീസര്‍; രാജിവ് രവി നിവിന്‍ പോളി ചിത്രം തുറമുഖം ഇന്ന് തിയേറ്ററുകളില്‍

Malayalilife
 ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞ് തുറമുഖം ടീസര്‍; രാജിവ് രവി നിവിന്‍ പോളി ചിത്രം തുറമുഖം ഇന്ന് തിയേറ്ററുകളില്‍

നിവിന്‍ പോളി നായകനായി എത്തുന്ന ചിത്രം തുറമുഖം ഇന്ന് തിയേറ്ററുകളിലെത്തുകയാണ്. രാജീവ് രവി സംവിധാനം െചയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തു. നിരവധി പ്രതിസന്ധികളെ മറികടന്ന് ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. 

മട്ടാഞ്ചേരി മൊയ്തു എന്ന നായക കഥാപാത്രത്തിനെയാണ് നിവിന്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പല ഗെറ്റപ്പുകളില്‍ നിവിന്‍ പോളി എത്തുന്ന ചിത്രത്തില്‍ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്‌കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. 

നിവിന്‍ പോളി,  ജോജു  ജോര്‍ജ്, ഇന്ദ്രജിത് സുകുമാരന്‍, നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി, ശെന്തില്‍ കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയ വലിയ താരനിരയെ അണിനിരത്തി രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിച്ച തുറമുഖത്തിന് ഗോപന്‍ ചിദംബരനാണ് തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നത്.  

എഡിറ്റര്‍ - ബി. അജിത്കുമാര്‍, കലാസംവിധാനം - ഗോകുല്‍ ദാസ്, സംഗീതം - കെ ഷഹബാസ് അമന്‍. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവീസിന്റെയും ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ജോസ് തോമസ് സഹനിര്‍മാതാവാണ്.മാര്‍ക്കറ്റിംഗ് പ്ലാന്‍ ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്്.


 

Read more topics: # തുറമുഖം
Thuramukham Official Teaser

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES