Latest News

ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി; മുങ്ങി എന്ന് പറയാന്‍ പറ്റില്ല;മനസ്സ് തുറന്ന് നടൻ ധർമജൻ ബോൾഗാട്ടി

Malayalilife
ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി; മുങ്ങി എന്ന് പറയാന്‍ പറ്റില്ല;മനസ്സ് തുറന്ന് നടൻ ധർമജൻ  ബോൾഗാട്ടി

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ ചലച്ചിത്രനടനും നിർമ്മാതാവും ടെലിവിഷൻ അവതാരകനും മിമിക്രി താരവുമാണ് ധർമ്മജൻ ബോൾഗാട്ടി. നിരവധി സിനിമകളിലൂടെ ശ്രദ്ധേമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്‌തു.  ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ പുതിയ സിനിമയായ തിരിമാലിയുടെ ചിത്രീകരണത്തിനായി ബാലുശ്ശേരി സ്ഥാനാര്‍ഥിയായിരുന്ന ധര്‍മജന്‍  നേപ്പാളിലേക്ക് പോയത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. വലയ തോതിലുള്ള ട്രോളുകളും ഇലക്ഷനില്‍ തോല്‍വി നേരിട്ട ധര്‍മജന് നേരെ നേരിട്ടിരുന്നു. എന്നാൽ ഇപ്പോൾ ഈ  വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം.

ധര്‍മജന്റെ വാക്കുകള്‍:

ഞാന്‍ അവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്ബോള്‍ തന്നെ എല്ലാവര്‍ക്കും അറിയാമായിരുന്നു, അതുപോലെ ഞാന്‍ പ്രസംഗങ്ങള്‍ക്കിടയില്‍ പറഞ്ഞിട്ടുമുണ്ട് നേപ്പാളില്‍ ഷൂട്ടിങ്ങിന് പോകുമെന്നും തെരഞ്ഞടുപ്പ് മൂലം മാറ്റിവെച്ച ഷൂട്ടിങ്ങ് ആണ്, അത് തീര്‍ത്തുകൊടുക്കേണ്ട ബാധ്യത എനിക്കുണ്ട് എന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞിരുന്നു. ഇലക്ഷന്‍ കമ്മിറ്റിയിലും അടുത്ത സുഹൃത്തുക്കളോടും ഞാന്‍ പറഞ്ഞതാണ്. മുങ്ങി എന്ന് പറയാന്‍ പറ്റില്ല. തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസം പോലും ഞങ്ങള്‍ ഷൂട്ടിങ്ങില്‍ ആയിരുന്നു റേഞ്ച് കിട്ടാത്ത ഒരു സ്ഥലത്ത്. ബാലുശ്ശേരിയിലെ ജനങ്ങള്‍ക്ക് മനസ്സിലായി അവര്‍ക്ക് എന്നെ രാഷ്ട്രീയത്തില്‍ വേണ്ട സിനിമയില്‍ മാത്രം മതി.

ചിത്രീകരണത്തിന് ഇടയില്‍ ഏറെ ബുദ്ധിമുട്ടുകള്‍ നേരിട്ടെന്നും ധര്‍മജന്‍ പറഞ്ഞു. 'നേപ്പാളില്‍ ഞനാണ് ചെല്ലുമ്ബോള്‍ കൊവിഡ് ഇല്ല. നമ്മള്‍ ആയിട്ട് കൊടുത്താലേ ഉള്ളു. അതിനാല്‍ ഒരു ഗ്ലാസ്സ് ചായ കിട്ടാന്‍ പോലും ബുദ്ധിമുട്ടി', ധര്‍മജന്‍ പറഞ്ഞു. ഈ സിനിമയുടെ കഥ ആവശ്യപെടുന്നതിനാലാണ് ചിത്രീകരണം നേപ്പാളില്‍ ആക്കിയെതെന്ന് തിരിമാലിയുടെ സംവിധായകന്‍ രാജീവ് ഷെട്ടി പറഞ്ഞു. സിനിമയുടെ ചിത്രീകരണം ഇലക്ഷന് മുന്‍പ് പദ്ധതിയിട്ടിരുന്നതാണ്. എന്നാല്‍ കൊറോണ മൂലമാണ് അത് നീണ്ടുപോയത്. അപ്രതീക്ഷിതമായി ധര്‍മ്മേട്ടന്‍ സ്ഥാനാര്‍ഥിയുമായി.

തങ്ങള്‍ക്ക് തന്ന വാക്ക് പാലിക്കുന്നതിനായാണ് അദ്ദേഹത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുന്‍പ് ഞനങ്ങള്‍ക്കൊപ്പം ചിത്രീകരണത്തിന് വന്നത്. ഏറെ കഷ്ടപ്പെട്ടെങ്കിലും ചിത്രീകരണം പൂര്‍ത്തിയാക്കി എന്നും രാജീവ് ഷെട്ടി പറഞ്ഞു.

The people of Balussery only want me in a movie said dharmajan bolgatty

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES