ആരാധകര്‍ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു കഥാപാത്രവുമായി നടി സുസ്മിത സെന്‍. 'താലി' എന്ന വെബ് സീരിസില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആയാണ് സുസ്മിത സെന്‍ പറയുന്നത്. രവി ജാദവ് സംവിധാനം ചെയ്യുന്ന ഈ വെബ് സീരിസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയാണ് സുസ്മിത സെന്‍ എത്തുന്നത്.
മുംബയിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശ്രീ ഗൗരി സാവന്തിന്റെ ജീവിതമാണ് താലിയുടെ പ്രമേയം. ഗൗരി എന്ന കഥാപാത്രമായി നെറ്റിയില്‍ വലിയ പൊട്ടും, മുടിയില്‍ മുല്ലപ്പൂവും സാരിയും അണിഞ്ഞ് പവര്‍ഫുള്‍ ലുക്കിലാണ് സുസ്മിത. 46 സെക്കന്റ് ദൈര്‍ഘ്യമാണ് ടീസറിന്.
സുസ്മിത സെന്നിന്റെ ശബ്ദവും ശക്തമായ സംഭാഷണങ്ങളും കാരണം ആരാധകര്‍ക്ക് അവസാനംവരെ കണ്ണടയ്ക്കാന്‍ കഴിയില്ല. ആഗസ്റ്റ് 15ന് ഒ.ടി.ടി പ്‌ളാറ്റ് ഫോമായ ജിയോ സിനിമയില്‍ സ്ട്രീം ചെയ്യുന്ന സീരിസ് ദേശീയ അവാര്‍ഡ് ജേതാവ് രവി ജാദവ് സംവിധാനം ചെയ്യുന്നു. അര്‍ജുന്‍ സിംഗ് ബാരനും കാര്‍ത്തിക് ഡി നിഷാന്ദറും ചേര്‍ന്നാണ് നിര്‍മ്മാണം.