Latest News

ബീച്ച് സൈഡില്‍ ഫോട്ടോഷൂട്ടുമായി സണ്ണി ലിയോണും ക്യാമറാ സംഘവും; അപ്രതീക്ഷിതമായി  തിരമാല എത്തിയതോടെ വെള്ളത്തില്‍ മുങ്ങി നടി; പാളി പോയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുമ്പോള്‍

Malayalilife
ബീച്ച് സൈഡില്‍ ഫോട്ടോഷൂട്ടുമായി സണ്ണി ലിയോണും ക്യാമറാ സംഘവും; അപ്രതീക്ഷിതമായി  തിരമാല എത്തിയതോടെ വെള്ളത്തില്‍ മുങ്ങി നടി; പാളി പോയ ഫോട്ടോഷൂട്ട് വീഡിയോ വൈറലാകുമ്പോള്‍

ലോകമെബാടും ലക്ഷക്കണക്കിന് ആരാധകരുള്ള നടിയാണ് സണ്ണി. ഒട്ടേറെ പരസ്യ ചിത്രങ്ങളിലും വേഷമിട്ട സണ്ണി ഇപ്പോള്‍ സിനിമകളിലും സജീവമാണ്.റിയാലിറ്റി ഷോയായ എം.ടി.വി സ്പ്‌ളിറ്‌സ്വില്ലയുടെ ഷൂട്ടിംഗ് തിരക്കിലാണ് സണ്ണി ഇപ്പോള്‍. അര്‍ജുന്‍ ബിജിലാനിയാണ് ഇതില്‍ സണ്ണിക്കൊപ്പം ഷോ അവതരിപ്പിക്കുക.

ഇതിനിടെ ബീച്ച് സൈഡില്‍ ഫോട്ടോഷൂട്ട് നടത്തുന്ന വീഡിയോ സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. തിരമാലകള്‍ക്ക് മുന്നില്‍ ബീച്ചില്‍ ഫോട്ടോയ്ക്ക് പോസു ചെയ്ത് കിടക്കുകയായിരുന്നു താരം. ചുറ്റും ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരുമുണ്ട്. പെട്ടെന്നാണ് അപ്രതീക്ഷിതമായി തിരയടിച്ചത്. പെട്ടെന്ന് തിരയടിച്ചതും പാനി പാനി എന്ന് വിളിച്ച് സാങ്കേതിക പ്രവര്‍ത്തകര്‍ സണ്ണിക്ക് സന്ദേശം നല്‍കി . 

തിര കടന്നുവരുമ്പോള്‍ സണ്ണി ലിയോണ്‍ ഭാവവ്യത്യാസമില്ലാതെ ചിത്രത്തിനായി പോസു ചെയ്യുന്നത് തുടര്‍ന്നു. സണ്ണി ലിയോണിനെ തഴുകി തിരമാല കടന്നുപോകുകയായിരുന്നു.

സംവിധായകന്‍ രമേഷ് തേറ്റിന്റെ ദി ബാറ്റില്‍ ഓഫ് ഭിമ കൊറേഗാവിലാണ് സണ്ണിയുടെ ഏറ്റവും പുതിയ ചിത്രം . അര്‍ജുന്‍ രാംപാലും ചിത്രത്തിലുണ്ട്. അടുത്ത വര്‍ഷം മാര്‍ച്ചിലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു തമിഴ്ചിത്രവും മലയാള ചിത്രവും സണ്ണിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sunny Leone (@sunnyleone)

Sunny Leone Was Chilling On The Beach

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക