Latest News

രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ കഥയുമായി സലാറിലെ ആദ്യത്തെ ലിറിക്കല്‍ സിംഗിള്‍; സൂര്യാഗം' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി 

Malayalilife
 രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ കഥയുമായി സലാറിലെ ആദ്യത്തെ ലിറിക്കല്‍ സിംഗിള്‍; സൂര്യാഗം' എന്ന് തുടങ്ങുന്ന ഗാനം പുറത്തിറങ്ങി 

ന്ത്യന്‍ സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഹോംബലെ ഫിലിംസ് നിര്‍മ്മിക്കുന്ന 'സലാര്‍ ഭാഗം 1 സീസ്ഫയര്‍'. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയുന്ന ചിത്രം ആരാധകര്‍ക്കിടയിലും പ്രേക്ഷകര്‍ക്കിടയിലും പ്രതീക്ഷ വാനോളമാണ്.ഡിസംബര്‍ 22 ന് ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ ഈ ആക്ഷന്‍ വിസ്മയത്തിന് സാക്ഷ്യം വഹിക്കാന്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. രവി ബസ്രൂര്‍ ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കിയത്. മലയാളത്തില്‍ രാജീവ്  ഗോവിന്ദന്‍ എഴുതിയ വരികള്‍  ഇന്ദുലേഖ വാര്യരാണ് ആലപിച്ചിരിക്കുന്നത്. 

ചിത്രത്തിന്റെ ആദ്യ സിംഗിള്‍ പ്രഖ്യാപനം മുതല്‍, പ്രേക്ഷകര്‍ കാത്തിരുന്ന 'സൂര്യാഗം' എന്ന് തുടങ്ങുന്ന ആദ്യ ലിറിക്കല്‍ സിംഗിള്‍ ഇപ്പോള്‍ ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരിക്കുകയാണ്. രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദ ബന്ധത്തിന്റെ പശ്ചാത്തലത്തിലുള്ള അത്യധികം വൈകാരികമായ 'സൂര്യാഗം'  എന്ന് തുടങ്ങുന്ന ഗാനം പ്രേക്ഷക മനസ്സില്‍ ആദ്യ കേള്‍വിയില്‍ തന്നെ ഇടംനേടി കഴിഞ്ഞു.

രണ്ട് മണിക്കൂറും 55 മിനിറ്റും ദൈര്‍ഘ്യമുള്ള ചിത്രം ഒരു ആക്ഷന്‍ ചിത്രത്തേക്കാളുപരി  രണ്ട് ഉറ്റ സുഹൃത്തുക്കളുടെ സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്  പറയുന്നത്. വരധരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. വരധരാജിന്റെ ബാല്യകാല സുഹൃത്ത് ദേവ് എന്ന നായക കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുക. ശ്രുതി ഹാസനാണ് ചിത്രത്തിലെ നായിക. ഇവര്‍ക്ക് പുറമെ ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഉജ്വല്‍ കുല്‍ക്കര്‍ണി ആണ്. ഹോംബാലെ ഫിലിംസിന്റെ ബാനറില്‍ വിജയ് കിരഗണ്ടൂര്‍ ആണ് സലാര്‍ നിര്‍മിക്കുന്നത്.  സലാര്‍ കേരളത്തില്‍  ഡിസംബര്‍ 22ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് തീയറ്ററുകളില്‍ എത്തിക്കും

Sooreede Telugu Salaar Prabhas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES