Latest News

പ്രിന്‍സ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു;  നിര്‍മ്മാതാക്കള്‍ക്ക്  3 കോടി തിരികെ നല്‍കി ശിവകാര്‍ത്തികേയന്‍

Malayalilife
പ്രിന്‍സ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു;  നിര്‍മ്മാതാക്കള്‍ക്ക്  3 കോടി തിരികെ നല്‍കി ശിവകാര്‍ത്തികേയന്‍

തമിഴ് സിനിമാ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ശിവകാര്‍ത്തികേയന്‍ നായകനായ 'പ്രിന്‍സ്'. എന്നാല്‍ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ പരാജയമാണ് നേരിടേണ്ടി വന്നത്.പിന്നാലെ നടനെതിരെയും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എതിരെയും വിമര്‍ശനവുമായി നിരൂപകരും വിതരണക്കാരും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ വിതരണക്കാര്‍ക്ക് ശിവകാര്‍ത്തികേയന്‍ നഷ്ടപരിഹാരം നല്‍കിയെന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്

വിതരണക്കാര്‍ക്ക് നഷ്ടപരിഹാരമായി 3 കോടി രൂപയാണ് ശിവകാര്‍ത്തികേയന്‍ തിരികെ നല്കിയത്. ശിവകാര്‍ത്തികേയന്‍ നായകനായ പ്രിന്‍സ് 12 കോടിയുടെ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. നഷ്ടത്തിന്റെ അന്‍പത് ശതമാനം ശിവകാര്‍ത്തികേയനും നിര്‍മ്മാതാക്കളും ചേര്‍ന്നു നല്‍കി. മൂന്നുകോടി രൂപ ശിവകാര്‍ത്തികേയന്‍ വിതരണക്കാര്‍ക്ക് നല്‍കി എന്നാണ് വിവരം. ചിത്രത്തിന്റെ നിര്‍മാണ കമ്പനിയായ ശ്രീ വെങ്കടേശ്വര സ്റ്റുഡിയോസിനും മൂന്ന് കോടി നല്‍കിയിട്ടുണ്ട്. 

കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 21ന് ആണ് പ്രിന്‍സ് റിലീസ് ചെയ്തത്. തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ പ്രിന്‍സ് ഒരു ഇന്ത്യന്‍ യുവാവും ബ്രിട്ടീഷ് യുവതിയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് പറയുന്നത്.തമിഴിലും തെലുങ്കിലും ഒരേസമയം പുറത്തിറങ്ങിയ ചിത്രം അനുദീപ് കെ.വി ആണ് സംവിധാനം ചെയ്തത്. യുക്രെയ്ന്‍ നടി മരിയ റിയാബോഷപ്കയാണ് നായിക. അതേസമയം മാവീരന്‍ ആണ് ശിവകാര്‍ത്തികേയന്‍ നായകനായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം

Sivakarthikeyan compensates for Prince loss

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക