കാലത്തിനു മുറിവുണക്കാനാകില്ല; ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല: കെ എസ് ചിത്ര

Malayalilife
കാലത്തിനു മുറിവുണക്കാനാകില്ല; ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല: കെ എസ് ചിത്ര

ലയാളത്തിന്റെ പ്രിയ വാനമ്പാടിയാണ് കെ.എസ്.ചിത്ര. നിറഞ്ഞ ചിരിയോടെയാണ് മാത്രം ഗാനങ്ങൾ ആലപിക്കുന്ന ചിത്രയുടെ ജനനം ഒരു  സംഗീത പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു. ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും  2002ലാണ് വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ഒരു മകൾ ജനിക്കുന്നത്. എന്നാൽ മകൾ എന്ന സന്തോഷത്തിന് അധികം ആയുസ്സ് ദൈവം നൽകിയിട്ടുമില്ല. മലയാളക്കരയെ ആകെ ഒരു വിഷുദിനത്തിൽ ഏവരെയും വേദനിപ്പിച്ചു കൊണ്ട് ചിത്രയുടെ മകൾ വിടവാങ്ങി. എന്നാൽ ഇപ്പോൾ ആരാധകരെ  മകളുടെ ചിത്രത്തിനൊപ്പം പങ്കുവച്ച ഹൃദയഹാരിയായ കുറിപ്പ് കണ്ണീരണിയിക്കുകയാണ്.  ഹൃദയഹാരിയായ പോസ്റ്റ്  നന്ദനമോളു‌ടെ ജന്മദിനത്തിലാണ് പങ്കുവെച്ചത്.
 
കാലത്തിനു മുറിവുണക്കാനാകില്ല. ഇത് ദൈവത്തിന്റെ തീരുമാനവുമായിരുന്നില്ല. ആ വേർപാട് യഥാർ‍ഥത്തിൽ ഞങ്ങളിൽ എത്രത്തോളം നഷ്ടങ്ങളും വേദനയുമുണ്ടാക്കുന്നു എന്ന് ദൈവത്തിന് അറിയാമായിരുന്നെങ്കിൽ ഞങ്ങളുടെ പ്രിയ നന്ദന മോൾ ഇപ്പോഴും ഞങ്ങൾക്കൊപ്പം ഇവിടെ ഉണ്ടാകുമായിരുന്നു. കാലം എത്ര കടന്നു പോയാലും ഈ ദു:ഖം ‍ഞങ്ങൾ പേറുന്നു. അത് എക്കാലത്തും ഞങ്ങളുടെ നൊമ്പരമാണ്. ആ വേദനയിൽ കൂടി ഞങ്ങൾ കടന്നു പോകുന്നു.

ഞങ്ങളെ രണ്ടു പേരെയും ഒന്നിനു പിറകെ ഒന്നായി ദൈവം അങ്ങോട്ടു വിളിച്ചുകഴിയുമ്പോൾ ഞങ്ങൾ മൂന്നു പേരും വീണ്ടും ഒരുമിച്ചു ചേരും. എന്റെ പൊന്നുമോൾ നന്ദനയ്ക്ക് ഒത്തിരി പിറന്നാൾ ആശംസകൾ’.–ചിത്ര കുറിച്ചു. 

Read more topics: # Singer ks chithra,# post goes viral
Singer ks chithra post goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക