മലയാള സിനിമ പ്രേമികൾക്ക് ഏറെ പ്രിയങ്കരനായ പിന്നണി ഗായകനാണ് ജി വേണുഗോപാൽ. മലയാളം കൂടാതെ തമിഴ്,തെലുഗു, ഹിന്ദി, സംസ്‌കൃതം തുടങ്ങിയ ഭാഷകളിലും പാടിയിട്ടുണ്ട്.1987-ൽ പുറത്തിറങ്ങിയ ഒന്നു മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിൻ 'തിങ്കൾ പോറ്റും മാനേ..' എന്ന ഗാനത്തിലൂടെയാണ് പിന്നണിഗാനരംഗത്തെത്തുന്നത്. എന്നാൽ ഇന്ന് താരത്തിന്റെ മുപ്പത്തിയൊന്നാണ് വിവാഹ വാർഷികമാണ്. ഈ അവസരത്തിൽ താരം പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ,
Apr 8 : ഒരു വിവാഹവാര്‍ഷികം കൂടി വരവായി..സ്‌നേഹവും സംഗീതവും പരസ്പര പൂരകങ്ങളായി കടന്നു പോയ 31 വര്‍ഷങ്ങള്‍..എപ്പോഴത്തെയും പോലെ ഇത്തവണയും സ്‌നേഹനിമിഷങ്ങള്‍ സസ്‌നേഹത്തിനോടൊപ്പം..കോവിഡ് പ്രോട്ടോക്കോളും നിയമങ്ങളും ശക്തമായിത്തന്നെ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഞങ്ങള്‍ ഇത്തവണയും കൊച്ചുകുട്ടികളോടും , പ്രായമായ അച്ഛനമ്മമാരോടും ഒപ്പ0 നേരിട്ടുള്ള ആഘോഷങ്ങളും വ്യക്തിസാന്നിധ്യങ്ങളും ഒഴിവാക്കുന്നു..
സസ്‌നേഹത്തിന്റെ വിശാലകുടുംബമായ പുലയനാര്‍ കോട്ട കെയര്‍ ഹോമിലും , മഹിളാമന്ദിരം അഴൂര്‍ വൃദ്ധസദനത്തിലും, ഈ ദിനത്തില്‍ അച്ഛനമ്മമാര്‍ക്കുള്ള ഭക്ഷണം നല്‍കി അവരുടെ സന്തോഷത്തില്‍ മനസ്സു കൊണ്ട് പങ്കു ചേരുന്നു..ഒപ്പം പൂജപ്പുര മന്ദിരത്തിലെ ഹൈസ്‌കൂള്‍ തലത്തിലുള്ള ഒരു വിദ്യാര്‍ത്ഥിനിയെ സ്‌പോണ്‍സര്‍ ചെയ്യാനുള്ള തീരുമാനം കൂടി അറിയിക്കുന്നു..നിയന്ത്രണങ്ങള്‍ മാറിയശേഷം ഏറ്റവും അടുത്തുള്ള ദിവസങ്ങളില്‍ നടത്തുന്ന ചടങ്ങില്‍ സ്‌പോണ്‍സര്‍ഷിപ്പ് തുക മന്ദിരത്തിന് കൈമാറും.