ഇതിഹാസ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ താരമാണ് ഷൈൻ ടോം ചാക്കോ. ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ ഉണ്ടായെങ്കിലും അവയെല്ലാം ധീരതയോടെ തരണം ചെയ്യാനും ഷൈന് സാധിക്കുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കുട്ടിക്കാലത്ത് തന്നെ ഏറ്റവും കൂടുതല്‍ സ്വധീനിച്ച രണ്ട് വ്യക്തികളെ കുറിച്ച് കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ് ഷൈൻ.
കുട്ടിക്കാലത്ത് തന്നെ ഏറ്റവും ആദ്യം തന്നെ ആകര്‍ഷിച്ച ഒരു നടന്‍ മോഹന്‍ലാല്‍ ആണെന്നാണ് ഷൈന്‍ പറയുന്നത്. പൊതുവെ കുട്ടികളെ പൊതുവെ ആകര്‍ഷിക്കുന്ന സിനിമകളാണല്ലോ അദ്ദേഹം ആ കാലത്ത് ചെയ്തിരുന്നത്. താന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മമ്മൂട്ടി ഇഷ്ടപ്പെട്ട് തുടങ്ങിയത് മമ്മൂക്കയുടെ ന്യൂ ഡല്‍ഹി, അമരം തുടങ്ങിയ ചിത്രങ്ങള്‍ വല്ലാതെ ആകര്‍ഷിച്ചിട്ടുണ്ട്. ഞാന്‍ മലയാള സിനിമയാണ് കൂടുതലും കാണുന്നത്. ആഷിക് അബുവിന്റേയും സമീര്‍താഹിന്റേയും കൂടെ കൂടിയതിന് ശേഷമാണ് വിദേശ സിനിമകള്‍ കാണാന്‍ തുടങ്ങിയത്.
താന്‍ ചെയ്തിട്ടുളള എല്ലാ കഥാപാത്രങ്ങളും തന്നെ തേടി വന്നിട്ടുളളതാണ്. ഞാന്‍ ആയിട്ട് തിരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ വളരെ ചുരുക്കമാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് എപ്പോഴും ശ്രമിക്കാറുളളത്. അതേ സമയം നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രങ്ങളാണ് അധികവും തന്നെ തേടി എത്തുന്നത്. തന്റെ രൂപമായിരിക്കും അതിനൊരു ഘടമായിട്ടുള്ളത്. അതേസമയം കോമഡി ടച്ചുളള കഥാപാത്രം ചെയ്യാണ് കൂടുതല്‍ ഇഷ്‌ടമാണ്.
ഒരുപാട് പ്രതീക്ഷയോടെ ചെയ്ത കഥാപാത്രമായിരുന്നു സിബി മലയില്‍ സംവിധാനം ചെയ്ത സൈഗാര്‍ പാടുകയാണ്. എന്നാല്‍ ആ ചിത്രം വേണ്ടവിധം ശ്രദ്ധിക്കപ്പെട്ടാതെ പേയി. ജയില്‍ വാസത്തിന് ശേഷം ഞാന്‍ ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു അത്. എന്റെ അഭിനയ രീതിയിലും ഏറെ പ്രശ്നങ്ങള്‍ തോന്നിയിരുന്നു എന്നും താരം തുറന്ന് പറയുകയാണ്.