Latest News

വീടിനുള്ളില്‍ തന്റെ അമ്മയുടെയോ മകളുടെയോ സഹോദരിയുടെയോ പെണ്‍സുഹൃത്തിന്റെയോ മുന്നിലൂടെ ഷര്‍ട്ടിടാതെ നടക്കുന്നതിന് പുരുഷന് യാതൊരു അധികാരവുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു; മകന് നല്‍കിയ കര്‍ശന നിര്‍ദേശത്തെ കുറിച്ച് ഷാരൂഖ് ഖാന്‍

Malayalilife
വീടിനുള്ളില്‍ തന്റെ അമ്മയുടെയോ മകളുടെയോ സഹോദരിയുടെയോ പെണ്‍സുഹൃത്തിന്റെയോ മുന്നിലൂടെ ഷര്‍ട്ടിടാതെ നടക്കുന്നതിന് പുരുഷന് യാതൊരു അധികാരവുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു; മകന് നല്‍കിയ കര്‍ശന നിര്‍ദേശത്തെ കുറിച്ച് ഷാരൂഖ് ഖാന്‍

ബോളിവുഡിലെ തന്നെ ശ്രദ്ധേയനായ താരമാണ് ഷാരൂഖ് ഖാൻ. സിനിമാ നിർമ്മാതാവ്, ജനപ്രിയ ടെലിവിഷൻ അവതാരകൻ എന്നീ നിലകളിലും പ്രശസ്തനാണ്. 70ലധികം ബോളിവുഡ് ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുമുണ്ട്. എന്നാൽ ഇപ്പോൾ  ഷാരൂഖ് വീട്ടില്‍ മകന്‍ ആര്യന്‍ ഖാന് വീട്ടില്‍ അനുസരിക്കേണ്ട ഒരു അലിഖിത നിയമമുണ്ട്. അത് എന്താണ് എന്ന് ഇപ്പോൾ തുറന്ന് പറയുകയാണ്.  അത് മറ്റൊന്നുമല്ല വീട്ടില്‍ ഷര്‍ട്ട് ഇടാതെ നടക്കാന്‍ പാടില്ല എന്നതാണ്. ഈ നിര്‍ദേശത്തിന് പിന്നില്‍ സ്ത്രീപുരുഷ സമത്വത്തിന്റെ ഒരു സന്ദേശവുമുണ്ട്. 'ഒരു പെണ്ണിന് ചെയ്യാന്‍ കഴിയാത്തത് ആണും ചെയ്യേണ്ട'. തന്റെ മകള്‍ക്ക് ഇല്ലാത്ത ഒരു പ്രത്യേക ആനുകൂല്യവും ആണ്‍മക്കള്‍ക്കും വേണ്ടയെന്നാണ് തന്റെ നിലപാടെന്ന് ഷാരൂഖ് ഇപ്പോൾ വെളിപ്പെടുത്തുകയാണ്.

'വീടിനുള്ളില്‍ തന്റെ അമ്മയുടെയോ മകളുടെയോ സഹോദരിയുടെയോ പെണ്‍സുഹൃത്തിന്റെയോ മുന്നിലൂടെ ഷര്‍ട്ടിടാതെ നടക്കുന്നതിന് പുരുഷന് യാതൊരു അധികാരവുമില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. എല്ലായ്‌പോഴും വീടിനുള്ളില്‍ ഷാര്‍ട്ടോ ടീഷര്‍ട്ടോ ധരിച്ച്‌ നടക്കണമെന്ന് ഞാന്‍ ആര്യന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. സ്ത്രീ ടോപ്‌ലെസ് ആയി നടക്കരുതെന്ന പൊതുധാരണ പുരുഷനും ബാധകമാണ്. സ്ത്രീക്ക് ചെയ്യാന്‍ കഴിയാത്തതൊന്നും പുരുഷനും ചെയ്യേണ്ടതില്ല. 

നിങ്ങള്‍ക്ക് സ്വന്തം അമ്മയോ മകളോ സഹോദരിയോ പെണ്‍സുഹൃത്തോ ടോപ്‌ലെസ് ആയി നടക്കുന്നത് കാണുന്നത് അസുഖകരമായി തോന്നുന്നുവെങ്കില്‍, നിങ്ങള്‍ ഷര്‍ട്ടില്ലാതെ നടക്കുന്നത് അവര്‍ സ്വീകരിക്കണമെന്ന് പറയുന്നതിലെ ന്യായമെന്താണ് എന്റെ മകള്‍ക്കില്ലാത്ത ഒരു പ്രത്യേക ആനുകൂല്യവും ആണ്‍മക്കള്‍ക്കും വേണ്ടയെന്നാണ് എന്റെ നിലപാട്' 'ഫെമിന' മാസികക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാരൂഖ് പറയുന്നു. ',

Shah Rukh Khan words about strict instruction to her son

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES